• Home
  • News
  • ഷോപ്പിംഗ് മാളുകളിലെ സ്വദേശിവൽക്കരണം നിലവിൽ വന്നു; ആയിരക്കണക്കിനു പ്രവാസികൾക്ക് ത

ഷോപ്പിംഗ് മാളുകളിലെ സ്വദേശിവൽക്കരണം നിലവിൽ വന്നു; ആയിരക്കണക്കിനു പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും

റിയാദ്: സൗദിയില്‍ ഷോപ്പിംഗ് മാളുകളില്‍ 100 ശതമാനം സ്വദേശിവല്‍ക്കരണം നിലവില്‍ വന്നതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഷോപ്പിംഗ് മാളുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കാന്‍ നേരത്തെ മന്ത്രാലയം നല്‍കിയ സാവകാശം ഇന്ന് അവസാനിച്ചതായി മന്ത്രാലയം വ്യക്തമാക്കി. 

ചില പ്രത്യേക തൊഴില്‍ വിഭാഗങ്ങള്‍ ഒഴികെ ബാക്കിയുള്ള മുഴുവന്‍ വാണിജ്യ മേഖലകളിലും സ്വദേശികള്‍ക്ക് മാത്രമായിരിക്കും ജോലി ചെയ്യാന്‍ അനുവാദം. ഷോപ്പിംഗ് മാള്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസുകളിലെ മുഴുവന്‍ തൊഴിലാളികളും സ്വദേശികള്‍ ആയിരിക്കും. 

ശുചീകരണ ജോലികള്‍ പോലെ പരിമിതമായ ചില തൊഴിലുകളെ സൗദിവല്‍ക്കരണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കയറ്റിറക്ക്, ഗെയിം റിപ്പയര്‍, ബാര്‍ബര്‍ എന്നീ തൊഴിലുകളെയും സൗദിവല്‍ക്കരണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഈ വിഭാഗം തൊഴിലാളികളുടെ എണ്ണം ഒരു ഷിഫ്റ്റില്‍ 20 ശതമാനത്തില്‍ കവിയരുതെന്ന് വ്യവസ്ഥയുണ്ട്.

ഈ വര്‍ഷം ഏപ്രില്‍ മാസം പുറത്തിറക്കിയ സൗദിവല്‍ക്കരണ കരാര്‍ മുഖേന 50,000-ത്തിലധികം സൗദിയുവാക്കള്‍ക്ക് തൊഴിലവസരമൊരുക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. ഹൈപര്‍ മാര്‍ക്കറ്റ്, സൂപര്‍ മാര്‍ക്കറ്റ്, കോഫി ഷോപ്പ്, റെസ്റ്റോറന്റ് എന്നിവയെല്ലാം സൗദിവല്‍ക്കരണ നിബന്ധനയില്‍ നിന്ന് ഇളവുള്ള മേഖലകളാണെങ്കിലും കോഫി ഷോപ്പിലും റെസ്റ്റോറന്റിലും യഥാക്രമം 50 ശതമാനവും 40 ശതമാനവും സൗദിവല്‍ക്കരണം നടത്തണം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All