• Home
  • News
  • ഉടമയുടെ വിവരം റജിസ്റ്റർ ചെയ്തില്ല; 148 കമ്പനികൾക്ക് 3 ലക്ഷം രൂപ പിഴ

ഉടമയുടെ വിവരം റജിസ്റ്റർ ചെയ്തില്ല; 148 കമ്പനികൾക്ക് 3 ലക്ഷം രൂപ പിഴ

ദുബായ് ∙ സ്വകാര്യ കമ്പനിയുടെ യഥാർഥ ഉടമയുടെ (അൾട്ടിമേറ്റ് ബനിഫിഷ്യൽ ഓണർ,യുബിഒ) വിവരങ്ങൾ ജൂൺ 30ന് മുൻപ് റജിസ്റ്റർ ചെയ്യാതിരുന്ന 148 കമ്പനികൾക്ക് 3 ലക്ഷം രൂപ വീതം പിഴയീടാക്കി ദുബായ് ഇക്കോണമി വിഭാഗം. പിഴയ്ക്കൊപ്പം ഇതുസംബന്ധിച്ച ബോധവൽക്കരണവും ശക്തമാക്കിയെന്ന് അധികൃതർ അറിയിച്ചു.

ഇനിയും വിവരം റജിസ്റ്റർ ചെയ്യാത്തവർക്കെതിരെ ശിക്ഷാ നടപടി തുടരും. കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ-കടലാസ് കമ്പനികൾ എന്നിവയ്ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. യുഎഇ മന്ത്രിസഭാ തീരുമാനം അനുസരിച്ച് യഥാർഥ ഉടമയെ കമ്പനികൾ വെളുപ്പെടുത്തണം. ദുബായിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനികൾ ദുബായ് ഇക്കോണമിയുടെ https://eservices.dubaided.gov.ae/BeneficiaryOwner പേജിൽ  വിവരങ്ങൾ നൽകണം.

971 4 445 5555  കോൾസെന്റർ നമ്പരിലും വിവരങ്ങൾ നൽകാം. ഇതു സംബന്ധിച്ച വിവരങ്ങൾ [email protected] സൈറ്റിൽ ലഭിക്കും. ദുബായ് ഇക്കോണമിയുടെ അംഗീകൃത സേവന കേന്ദ്രങ്ങളും അറിയാം. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് ഇതു ബാധകമല്ല. അംഗീകൃത സ്റ്റോക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളെയും അവരുടെ ഉടമസ്ഥതയിലുള്ള ഉപകമ്പനികളെയും ഒഴിവാക്കി.

ഒരു സ്ഥാപനത്തിന്റെ 25% ഓഹരിയെങ്കിലും കൈവശം ഉള്ളവർ, വോട്ടിങ് അധികാരമുള്ളവർ, ഉദ്യോഗസ്ഥരെ നിയമിക്കാനും മറ്റും അവകാശമുള്ളവർ തുടങ്ങിയവരെല്ലാം യഥാർഥ ഉടമയാണ്. നേരിട്ട് ഉടമസ്ഥതയില്ലെങ്കിൽ മാനേജ്മെന്റ് പ്രതിനിധികളാണ് യുബിഒ.

യഥാർഥ ഉടമയുടെ പേര്, രാജ്യം, ജനിച്ച സ്ഥലം, മേൽവിലാസം തുടങ്ങിയവയെല്ലാം നൽകണം. യാത്രാവിവരങ്ങൾ, തിരിച്ചറിയൽ കാർഡുകൾ തുടങ്ങിയവയും റജിസ്റ്ററിൽ ഉൾപ്പെടുത്തണം. ഉടമസ്ഥാവകാശം സംബന്ധിച്ച് മാറ്റമുണ്ടായാൽ 15 ദിവസത്തിനകം വിവരം അറിയിക്കണം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All