• Home
  • News
  • ഖത്തര്‍ ജനസംഖ്യയുടെ 60 ശതമാനം പേരും രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്തെന്ന് അധികൃത

ഖത്തര്‍ ജനസംഖ്യയുടെ 60 ശതമാനം പേരും രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്തെന്ന് അധികൃതര്‍

ദോഹ: ഖത്തര്‍ ജനസംഖ്യയുടെ 60 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സുഹ അല്‍ ബയാത്ത്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
രാജ്യം ഉടന്‍ തന്നെ വാക്‌സിനേഷന്റെ കാര്യത്തില്‍ 80 ശതമാനത്തിലേക്ക് കടക്കും. ഡെല്‍റ്റ വക ഭേദം വളരെയധികം ജാഗ്രതയോടെ സമീപിക്കേണ്ട വിഷയമാണ്. ആവശ്യമുള്ള ശതമാനത്തിലെത്താന്‍ പ്രതിരോധ കുത്തിവയ്പ്പ് നേടാന്‍ എല്ലാവരോടും അധികൃതര്‍ ആവശ്യപ്പെടുന്നു. ഖത്തറില്‍ ഇതുവരെ 3.8 ദശലക്ഷം ഡോസ് വാക്‌സിനേഷന്‍ നടത്തി. വരും ആഴ്ചകളില്‍ നാല് ദശലക്ഷം ഡോസുകളില്‍ എത്തും. 12 മുതല്‍ മുകളില്‍ വരെ വാക്‌സിനേഷന്‍ എടുക്കാന്‍ യോഗ്യരായ 85% ആളുകള്‍ക്ക് തുല്യമായവര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All