• Home
  • News
  • കോ​വി​ഡി​നെ​തി​രെ ആ​ദ്യ വാ​ക്​​സി​ൻ വി​ക​സി​പ്പി​ച്ച്​ സൗ​ദി

കോ​വി​ഡി​നെ​തി​രെ ആ​ദ്യ വാ​ക്​​സി​ൻ വി​ക​സി​പ്പി​ച്ച്​ സൗ​ദി

ദ​മ്മാം: കോ​വി​ഡി​നെ​തി​രെ സൗ​ദി അ​റേ​ബ്യ ആ​ദ്യ​മാ​യി വി​ക​സി​പ്പി​ച്ച വാ​ക്​​സി​ൻ ആ​ദ്യ ഘ​ട്ട​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.

ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ജേ​ണ​ലാ​ണ്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. പ്രാ​ഥ​മി​ക പ​രീ​ക്ഷ​ണ​ഘ​ട്ട​ങ്ങ​ളും പ​രി​ശോ​ധ​ന​യും ക​ട​ന്ന്​ വി​വി​ധ​ത​ല​ങ്ങ​ളി​ൽ അം​ഗീ​കാ​ര​വും നേ​ടി​യ​ശേ​ഷം ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക്​​ ക​ട​ന്നി​രി​ക്കു​ക​യാ​​ണെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ വി​ദേ​ശ വാ​ക്​​സി​നു​ക​ളാ​ണ്​ സൗ​ദി​യി​ൽ ന​ൽ​കു​ന്ന​ത്​. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലെ സു​പ്ര​ധാ​ന കാ​ൽ​വെ​പ്പാ​ണ് സ്വ​ന്ത​മാ​യി വാ​ക്​​സി​ൻ വി​ക​സി​പ്പി​ച്ച​തി​ലൂ​ടെ സൗ​ദി ന​ട​ത്തി​യ​ത്. വി​ദേ​ശ വാ​ക്​​സി​നു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ന​ട​ത്തു​ന്ന പ്ര​തി​രോ​ധ കു​ത്തിവേ​പ്പ്​ കാ​മ്പ​യി​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ രാ​ജ്യ​ത്തെ 80 ശ​ത​മാ​ന​ത്തി​ലേ​റെ ആ​ളു​ക​ൾ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞ​താ​യും ആ​രോ​ഗ്യ​വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കു​ന്നു.

തൊ​ഴി​ലി​ട​ങ്ങ​ളി​ലു​ൾപ്പെ​ടെ മു​ഴു​വ​ൻ പൊ​തു​യി​ട​ങ്ങ​ളി​ലും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലും പ്ര​വേ​ശി​ക്കാ​ൻ വാ​ക്​​സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യ​തോ​ടെ വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക്​ വ​ർ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തി​ര​ക്ക്​ പ​രി​ഗ​ണി​ച്ച്​ കൂ​ടു​ത​ൽ​പേ​ർ​ക്ക്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ വാ​ക്​​സി​ൻ കേ​ന്ദ്ര​ങ്ങ​ളോ​ട്​ നി​ർ​ദേ​ശി​ച്ചു. രാ​ജ്യ​ത്ത്​ ഇ​തു​വ​രെ 81 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രും കോ​വി​ഡ്​ പ്രോട്ടോ​കോ​ൾ പ്ര​കാ​ര​മു​ള്ള എ​ല്ലാ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​വി​ഡി​നെ​തി​രാ​യ മു​ൻ​ക​രു​ത​ലു​ക​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും തൊ​ഴി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി, മ​ക്ക മേ​ഖ​ല​യി​ലെ മാ​ന​വ വി​ഭ​വ​ശേ​ഷി - സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തിന്റെ വി​വി​ധ സം​ഘ​ങ്ങ​ൾ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജൂ​ലൈ​യി​ൽ മാ​ത്രം 20,137 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഇ​തി​ൽ 3,755 തൊ​ഴി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​യും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ​യും ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.

813 പേ​ർ​ക്ക്​ താ​ക്കീ​ത്​ ന​ൽ​കി. വൈ​റ​സ് പ​ട​രു​ന്ന​ത് ത​ട​യാ​ൻ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലെ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും പാ​ലി​ക്ക​ണ​മെ​ന്നും പി​ഴ​ക​ൾ ഒ​ഴി​വാ​ക്കാ​ൻ മ​ന്ത്രാ​ല​യ​ത്തിന്റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം സ്ഥാ​പ​ന ഉ​ട​മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്തിന്റെ എ​ല്ലാ​മേ​ഖ​ല​ക​ളി​ലു​മു​ള്ള ബി​സി​ന​സു​ക​ളി​ലു​ട​നീ​ളം പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All