• Home
  • News
  • ഖത്തറിലെ അല്‍ വക്രയില്‍ നിയമം ലംഘിച്ച എട്ടു ഹോട്ടലുകള്‍ ബലദിയ അടപ്പിച്ചു

ഖത്തറിലെ അല്‍ വക്രയില്‍ നിയമം ലംഘിച്ച എട്ടു ഹോട്ടലുകള്‍ ബലദിയ അടപ്പിച്ചു

ദോഹ : ജൂലൈ മാസം അല്‍ വക്രയില്‍ ബലദിയ നടത്തിയ പരിശോധനയില്‍ നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് എട്ടോളം ഹോട്ടലുകള്‍ ബലദിയ അടപ്പിച്ചു. അല്‍ വക്ര മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഹെല്‍ത്ത് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. 

1990-ലെ നമ്പര്‍ 8-ലെ വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഹോട്ടലുകള്‍ അടപ്പിച്ചത്. പന്ത്രണ്ടോളം പരാതികള്‍ മുനിസിപ്പാലിറ്റിക്ക് ജനങ്ങളില്‍ നിന്നും ലഭിച്ചു. രാജ്യത്തുടനീളം ഭക്ഷണ ശാലകള്‍ കേന്ദ്രീകരിച്ചു വരും ദിവസങ്ങളില്‍ പരിശോധനകള്‍ നടത്തുമെന്ന് ബലദിയ അധികൃതര്‍ താക്കീത് ചെയ്തു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All