• Home
  • News
  • വാറ്റ്: ഒമാനിൽ ഇതുവരെ റജിസ്റ്റർ ചെയ്തത് 17,000ൽ ഏറെ കമ്പനികൾ

വാറ്റ്: ഒമാനിൽ ഇതുവരെ റജിസ്റ്റർ ചെയ്തത് 17,000ൽ ഏറെ കമ്പനികൾ

മസ്കത്ത് ∙ ഒമാനിൽ മൂല്യവർധിത നികുതി (വാറ്റ്) നൽകുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 17,000ൽ ഏറെ കമ്പനികൾ റജിസ്റ്റർ ചെയ്തതായി ടാക്സ് അതോറിറ്റി. വാർഷിക വരുമാനം അടിസ്ഥാനമാക്കിയാണു റജിസ്ട്രേഷൻ കാലയളവ് നിശ്ചയിച്ചത്.

10 ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള കമ്പനികൾക്കു ജനുവരി 1 മുതൽ മാർച്ച് 31വരെയും 5ലക്ഷം റിയാൽ മുതൽ 10ലക്ഷം റിയാൽ വരെ വരുമാനമുള്ള കമ്പനികൾക്ക് ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുമായിരുന്നു കാലാവധി. 2.5 ലക്ഷം റിയാലിനും 5 ലക്ഷം റിയാലിനും ഇടയ്ക്കുള്ള കമ്പനികൾ അടുത്തമാസം 30നും മുൻപും 38,000 ദിർഹത്തിനും 2.5 ലക്ഷത്തിനും ഇടയ്ക്കുള്ള കമ്പനികൾ ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31വരെയുമാണ് റജിസ്റ്റർ ചെയ്യേണ്ടത്.

ടാക്സ് അതോറിറ്റിയിൽ റജിസ്റ്റർ ചെയ്തില്ലെങ്കിൽ 5,000 മുതൽ 20,000 റിയാൽ വരെയാണു പിഴ. ഒമാനിൽ 5% വാറ്റ് ഏപ്രിൽ 16നാണ് പ്രാബല്യത്തിൽ വന്നത്. 488 അവശ്യ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ 500 ഇനങ്ങൾക്കും  വിവിധ സേവന വിഭാഗങ്ങൾക്കും ബാധകമല്ല. ആരോഗ്യ മേഖല, വിദ്യാഭ്യാസം, യാത്രാ ചെലവുകൾ, താമസ ഇടങ്ങൾ വിൽക്കൽ, വാടകയ്ക്ക് നൽകൽ തുടങ്ങിയവയ്ക്കാണു ഇളവുകൾ.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All