• Home
  • News
  • ഹൃദയാഘാതം: പ്രവാസി മലയാളി മരിച്ചു

ഹൃദയാഘാതം: പ്രവാസി മലയാളി മരിച്ചു

റിയാദ് : പ്രവാസി മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് ദമ്മാമില്‍ മരിച്ചു. എറണാംകുളം പറവൂര്‍ സ്വദേശി കടപ്പള്ളിപ്പറമ്പില്‍ അഷറഫ് അബൂബക്കര്‍ (55) ആണ് മരിച്ചത്. ദിവസങ്ങളായി അഷ്‌റഫിന് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. 

എന്നാല്‍ ഗ്യാസ്ട്രബിള്‍ ആണെന്ന നിഗമനത്തില്‍ ആശുപത്രിയില്‍ പോകുന്നത് അവഗണിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ അടുത്തുള്ള ക്ലിനിക്കിലെത്തിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി അല്‍ മുവാസാത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ചൊവ്വാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. 29 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ദമ്മാം കേന്ദ്രമായ ഒരു ട്രേഡിംഗ് കമ്പനി ജീവനക്കാരനായിരുന്നു. മകളുടെ വിവാഹം നടത്താന്‍ ഈ മാസം അവസാനം നാട്ടില്‍ പോകാനിരിക്കെയാണ് മരണം. 

ഭാര്യ: മൈമൂന, മക്കള്‍: അല്‍ത്വാഫ്. അഹ്‌സന. സഹോദരി ബുഷ്‌റയും ഭര്‍ത്താവ് ഉമ്മറും ദമ്മാമിലുണ്ട്. മയ്യത്ത് ദമ്മാമില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ മേല്‍നോട്ടത്തില്‍ നടപടിക്രമങ്ങള്‍ നടന്നുവരുന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All