• Home
  • News
  • മലയാളികളുടെ പ്രിയതാരം ഐസിൻ ഹാഷ് ഹോളിവുഡിൽ

മലയാളികളുടെ പ്രിയതാരം ഐസിൻ ഹാഷ് ഹോളിവുഡിൽ

ദുബായ്∙ അങ്ങനെ മലയാളികളുടെ പ്രിയപ്പെട്ട ചിരിക്കുടുക്ക െഎസിൻ ഹാഷ് ഹോളിവുഡിലുമെത്തി. നിഴലിലൂടെ മലയാള സിനിമയിലെത്തിയ കുട്ടിത്താരം ഇനി ഇംഗ്ലീഷ് ചിത്രങ്ങളുടെ പ്രേക്ഷകരുടെയും മനംകവരും. ദുബായിലെ രാജ്യാന്തര മോഡലും മലയാളിയുമായ ഐസിൻ 'നോർത്ത് ഓഫ് ദ് ടെൻ' എന്ന ചിത്രത്തിലൂടെയാണു ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വ്യത്യസ്തമായ കഴിവുകളുള്ള 5 സുഹൃത്തുക്കളുടെ ത്യാഗത്തിന്റെയും വിജയത്തിന്റെയും കഥപറയുന്ന കോമഡി ചിത്രമാണ് നോർത്ത് ഓഫ് ദ് ടെൻ. 

ഷിക്കാഗോയിലും അബൂദാബിയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ അബൂദാബി ഷെഡ്യൂളിലാണ് ഐസിൻ അഭിനയിച്ചത്. അമേരിക്കക്കാരനായ റെയാൻ ലാമെർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഓസ്കാർ അവാർഡ് ജേതാവ് ടെറൻസ് ജെ, ഡോൺ ബെഞ്ചമിൻ, മാറ്റ് റിഫ്, ടോസിൻ, വെസ്‌ലി ആംസ്ട്രോങ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഒട്ടേറെ ഇംഗ്ലീഷ്,അറബിക് പരസ്യചിത്രങ്ങളിൽ അഭിനയിച്ച ഐസിൻ, കുഞ്ചാക്കോ ബോബനും നയൻതാരക്കുമൊപ്പം നിഴൽ എന്ന ചിത്രത്തിൽ ചെയ്ത നിധിൻ എന്ന കഥാപാത്രം  പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. 

തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്ത നിഴൽ 'നീട' എന്ന പേരിൽ ഈ മാസം 23ന്  ഒടിടിയിൽ റിലീസ് ചെയ്യും. അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിൽ മൂന്നാം ക്‌ളാസ്സ് വിദ്യാർത്ഥിയായ ഐസിൻ, ദുബായിൽ സോഷ്യൽ മീഡിയ മാനേജരായി ജോലിചെയ്യുന്ന മലപ്പുറം നിലമ്പൂർ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും അബൂദാബിയിൽ മൈക്രോബയോളജിസ്റ്റായ കോഴിക്കോട് സ്വദേശി നസീഹയുടെയും മകനാണ്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All