• Home
  • News
  • ദോഹയിൽ മൂന്നു ദിവസം താൽക്കാലിക ഗതാഗത നിയന്ത്രണം

ദോഹയിൽ മൂന്നു ദിവസം താൽക്കാലിക ഗതാഗത നിയന്ത്രണം

ദോഹ∙ നാഷനൽ ലൈബ്രറി, ലെഖ് വെയ്ർ ഇന്റർസെക്​ഷനുകളിൽ ഇന്നു മുതൽ മൂന്നു ദിവസത്തേക്ക് താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

അടിസ്ഥാന സൗകര്യ വികസന ജോലികൾ നടക്കുന്നതിനെ തുടർന്നാണിത്. ലെഖ് വെയ്ർ ഇന്റർസെക്​ഷനിലെ ഒരു പാതയും ദേശീയ ലൈബ്രറി ഇന്റർസെക്​ഷനിലെ രണ്ടു പാതകളും അൽ മർഖിയ സ്ട്രീറ്റിൽ നിന്ന് വലത്തേക്കുള്ള പാതയുമാണ് അടയ്ക്കുന്നത്.

അതേസമയം ഇടത്തേക്ക് കോർണിഷ് സ്ട്രീറ്റിലേക്കുള്ള പാതയിൽ ഗതാഗതം അനുവദിക്കും. അൽ മർഖിയ സ്ട്രീറ്റിൽ നിന്ന് എത്തുന്നവരും വലത്തേക്ക് പോകേണ്ടവരും കോർണിഷ് സ്ട്രീറ്റിലേക്കുള്ള ഇടത്തേ പാതയിലൂടെ ഷെറാട്ടൺ ഇന്റർസെക്​ഷനിലെത്തി യു ടേൺ എടുത്താൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വേഗമെത്താമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All