• Home
  • News
  • കേരളത്തിലേക്ക് വരുന്ന രണ്ട് ഡോസ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് കൊവിഡ് ടെസ്റ്റ്

കേരളത്തിലേക്ക് വരുന്ന രണ്ട് ഡോസ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് കൊവിഡ് ടെസ്റ്റ് ആവശ്യമില്ലെന്ന് എയർ ഇന്ത്യ

ന്യൂഡല്‍ഹി: രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത കേരളത്തിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് കൊവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ. ആഭ്യന്തര യാത്രകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഇളവ് ബാധകം. 

നിലവില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം കാണിച്ചെങ്കില്‍ മാത്രമേ രാജ്യത്തിനകത്തും വിമാനയാത്ര സാധ്യമായിരുന്നുള്ളൂ. എയര്‍ ഇന്ത്യ കൊവിഡ് ടെസ്റ്റില്‍ ഇളവുനല്‍കിയ സാഹചര്യത്തില്‍ മറ്റ് വിമാന കമ്പനികളും സമാന തീരുമാനം എടുത്തേക്കാന്‍ സാധ്യതയുണ്ട്.

രണ്ടു ഡോസ് വാക്‌സിനെടുത്ത കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് കൊവിഡ് ടെസ്റ്റ് ഇളവ് എന്നാണ് എയര്‍ ഇന്ത്യ ആദ്യം ഉത്തരവിറക്കിയത്. ഇന്റര്‍നാഷണല്‍ യാത്രക്കാര്‍ക്കാണോ ഡൊമസ്റ്റിക് യാത്രക്കാര്‍ക്കാണോ ഇളവ് ബാധകമെന്ന് വ്യക്തമാക്കിയിരുന്നില്ല. 

പിന്നീട് ഉത്തരവില്‍ വ്യക്തത വരുത്തി എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. ആഭ്യന്തര യാത്രക്കാര്‍ക്ക് മാത്രമാണ് ഈ ഇളവെന്ന് വ്യക്തമാക്കിയാണ് ട്വീറ്റ്. വിദേശത്തു നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് തുടരുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All