• Home
  • News
  • ഈദ് പ്രാര്‍ത്ഥനാ ഹാളിന് പിന്നില്‍ യുവാവ് മരിച്ച സംഭവം; പ്രവാസിയെ പിടികൂടി പൊലീസ്

ഈദ് പ്രാര്‍ത്ഥനാ ഹാളിന് പിന്നില്‍ യുവാവ് മരിച്ച സംഭവം; പ്രവാസിയെ പിടികൂടി പൊലീസ്

ഫുജൈറയില്‍ ഈദ് പ്രാര്‍ത്ഥനാ ഹാളിന് പിന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 35-കാരനായ യുവാവിന്റെ കൊലപാതാകിയെ പിടികൂടി. പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് പ്രതിയെ പിടികൂടിയത്. 

കൊലപാതകം നടന്ന് 48 മണിക്കൂറിനുള്ളില്‍ തന്നെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 31 കാരനായ ചൈനീസ് പൗരനെ അറസ്റ്റ് ചെയ്തിരുന്നു. യുവാവിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ഫോറന്‍സിക് ഡോക്ടര്‍ സ്ഥിരീകരിച്ച ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചതായി പൊലീസ് ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഹമീദ് മുഹമ്മദ് അല്‍ യമാഹി പറഞ്ഞു. 

മോഷണ ശ്രമത്തിനിടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്‍ഭാഗത്ത് കൂടി പ്രവേശിച്ച് യുവാവിനെ തോക്ക് ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തുകയാണ് ഉണ്ടായത്. യുവാവ് വാഹനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കി. 
പിന്നീട് യുവാവിന്റെ പേഴ്‌സ് ഉള്‍പ്പടെ അദ്ദേഹത്തിന്റെ സ്വകാര്യ വസ്തുക്കള്‍ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നും പ്രെതി പൊലീസിനോട് പറഞ്ഞു. പ്രതിക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All