• Home
  • News
  • ഖത്തര്‍ എയര്‍വെയ്സിന്റെ നേട്ടങ്ങളുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി

ഖത്തര്‍ എയര്‍വെയ്സിന്റെ നേട്ടങ്ങളുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി

ഖത്തര്‍ എയര്‍വെയ്സിന്റെ നേട്ടങ്ങളുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി തുന്നിചേര്‍ത്ത് എയര്‍ലൈന്‍ റേറ്റിംഗ്്സ്.കോമിന്റെ എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്.

വ്യോമയാന വ്യവസായത്തെ വന്‍തോതില്‍ ബാധിച്ച കൊവിഡ് കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി ഖത്തര്‍ എയര്‍വെസ് ന്യൂസിലാന്‍ഡിനെ മറികടന്നതായി ഏവിയേഷന്‍ സേഫ്റ്റി ആന്‍ഡ് പ്രൊഡക്റ്റ് റേറ്റിംഗ് ഏജന്‍സി അറിയിച്ചു. 

മികച്ച ബിസിനസ് ക്ളാസിനും ഏറ്റവും നല്ല കാറ്ററിംഗിനുമുള്ള പുരസ്‌കാരവും സ്വന്തമാക്കി ഖത്തര്‍ എയര്‍വെയ്സ്് അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ലോകോത്തര സുരക്ഷ സംവിധാനങ്ങളും സൗകര്യമൊരുക്കി വ്യോമയാന മേഖലയിലെ പ്രതീക്ഷയുടെ പ്രതീകമായി ഖത്തര്‍ എയര്‍വെയ്സ് ലോകാംഗീകാരം നേടി കഴിഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All