• Home
  • News
  • ഒമാനിൽ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍, നിയന്ത്രണങ്ങള്‍ വിലയ

ഒമാനിൽ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍, നിയന്ത്രണങ്ങള്‍ വിലയിരുത്തി അധികൃതര്‍

വലിയ പെരുന്നാളിനോട് അനുബന്ധിച്ച് ഒമാനില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നു. ബലിപെരുന്നാള്‍ ദിനമായ ഇന്ന് മുതല്‍ ശനിയാഴ്ചവരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

യാത്രകള്‍, പൊതുസ്ഥലങ്ങളിലെ ഒത്തുചേരല്‍ എന്നിവയെല്ലാം നിരോധിച്ചിരിക്കുകയാണ്. പെരുന്നാള്‍ ദിനമായ ഇന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ കൂടുതല്‍ രോഗവ്യാപനത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.  ഇതേ തുടര്‍ന്നാണ് ഈദ് അവധി ദിനഹ്ഹലില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ബലിമാംസ വിതരണം, പെരുന്നാള്‍ നമസ്‌കാരം എന്നിവ കര്‍ശന നിയന്ത്രണങ്ങളോടെ നിര്‍വഹിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കൂട്ടം കൂടിയുള്ള യാതൊരു ആഘോഷവും പാടില്ല. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും എല്ലാവരും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും സുല്‍ത്താനേറ്റ് ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹ്മദ് ബിന്‍ ഹമദ് അല്‍ഖലീലി പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All