• Home
  • News
  • ഖത്തറിലെ ഈദ് അവധി ദിനങ്ങളില്‍ വാഹനപകടങ്ങളെ സൂക്ഷിക്കണമെന്ന് ഹമദ് അധികൃതരുടെ മുന

ഖത്തറിലെ ഈദ് അവധി ദിനങ്ങളില്‍ വാഹനപകടങ്ങളെ സൂക്ഷിക്കണമെന്ന് ഹമദ് അധികൃതരുടെ മുന്നറിയിപ്പ്

ദോഹ : ഈദ് അവധി ദിനങ്ങളില്‍ ഏറ്റവും അധികം വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത കൂടുതലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അധികൃതര്‍. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

കഴിഞ്ഞ ഈദ് അവധി ദിനങ്ങളില്‍ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വാഹനാപകടങ്ങളാണ്. യുവാക്കള്‍ നിരത്തുകളില്‍ കാണിക്കുന്ന സാഹസിക പ്രകടനങ്ങള്‍ ഏറ്റവുമധികം ബാധിക്കുക സാധാരണക്കാരെയാണ്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ അത്യാഹിത വിഭാഗത്തിലെ കണ്‍സള്‍ട്ടന്റ് അബ്ദുല്‍ നാസര്‍ ഹൊവിഡിയാണ് പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. 

രാജ്യത്ത് താപനില കൂടുതലായതിനാല്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. വളരെ നേരത്തേക്ക് സൂര്യ പ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഹമദ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All