• Home
  • News
  • 'എ റിങ്' റോഡ് വികസനം ഡിസംബറിൽ പൂർത്തിയാകും

'എ റിങ്' റോഡ് വികസനം ഡിസംബറിൽ പൂർത്തിയാകും

ദോഹ: നഗരമധ്യത്തിലെ ഗതാഗതം സുഗമമാക്കുന്നതിൽ നിർണായകമാകുന്ന 'എ റിങ്' റോഡ് വികസന പദ്ധതി ഈ വർഷം  അവസാനത്തോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു.
ഗതാഗത നീക്കം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒമ്പത് ഇൻറർസെക്​ഷനുകളുടെ വിപുലീകരണമുൾപ്പെടുന്നതാണ്  പദ്ധതി.  
അഞ്ചു ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയിൽ ദാർ അൽ കുതുബ് റൗണ്ട് എബൗട്ട് സിഗ്നൽ നിയന്ത്രിത ഇൻറർസെക്​ഷനായി മാറ്റുന്ന​ുണ്ട്. കൂടാതെ, അൽറിഫാ, അൽ ദീവാൻ, ഹമദ് അൽ കബീർ, നാസർ ബിൻ ഖാലിദ്, അൽ കഹ്റബ,  മുശൈരിബ്, അൽ അസ്​മഖ്, സോഫിടെൽ ഇൻറർസെക്​ഷനുകൾ കൂടുതൽ വിപുലീകരിക്കും.  
ദോഹ നഗരമധ്യത്തെയും സമീപത്തുള്ള നഗരപ്രദേശങ്ങളെയും കൂട്ടിയോജിപ്പിക്കുന്നത് എ റിങ് റോഡാണ്. റാസ്​ ബൂ അബൂദ് സ്​ട്രീറ്റ്, ബി-റിങ് റോഡ്, മജ്​ലിസ്​ അൽ തആവുൻ സ്​ട്രീറ്റ്, സൽവാ റോഡ്, റയ്യാൻ റോഡ് എന്നീ പ്രധാന റോഡുകളുമായും എ റിങ്  റോഡ് ബന്ധപ്പെട്ട് കിടക്കുന്നു.  
2018ലാണ് എ റിങ് റോഡ് വികസന പദ്ധതി നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. റോഡ് വികസന പ്രവൃത്തി പൂർത്തിയാകുന്നതോടെ ഖത്തർ നാഷനൽ മ്യൂസിയം, സൂഖ് വാഖിഫ്, അൽ ബിദ പാർക്ക്, മുശൈരിബ്  ഡൗൺ ടൗൺ തുടങ്ങിയ പ്രധാന വിനോദസഞ്ചാര, വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതവും സുഗമമാകും.    
ഇരുദിശകളിലേക്കും രണ്ടു വീതം പാതകളായിരുന്ന എ റിങ്, വികസനം പൂർത്തിയാകുന്നതോടെ  നാലു വരിപ്പാതയായി മാറും.കൂടാതെ, പുതിയ പാർക്കിങ്​ കേന്ദ്രങ്ങൾ, സ്​ട്രീറ്റ് ലൈറ്റുകൾ, കാൽനട-സൈക്കിൾ പാത എന്നിവയും പദ്ധതിയുടെ ഭാഗമായി  നിർമിക്കുന്നുണ്ട്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All