• Home
  • News
  • ഒമാനിലെ സൂറിൽ സമ്പൂർണ ലോക്​ഡൗണിൽ ഇളവ്​

ഒമാനിലെ സൂറിൽ സമ്പൂർണ ലോക്​ഡൗണിൽ ഇളവ്​

മസ്​കത്ത്​ : തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂറിൽ സമ്പൂർണ ലോക്​ഡൗണിൽ ഇളവ്​ നൽകാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. കനത്ത മഴയും കാറ്റും മൂലമുണ്ടായ നാശനഷ്​ടങ്ങളുണ്ടായ ഇവിടെ ദുരിത നിവാരണ പ്രവർത്തനങ്ങൾ നടക്കുന്നത്​ കണക്കിലെടുത്താണ്​ തീരുമാനം. ജൂലൈ 20,21 തീയതികളിലായിരിക്കും ഇളവ്​.

ഈ ദിവസങ്ങളിൽ രാവിലെ ഏഴ്​ മുതൽ വൈകുന്നേരം അഞ്ച്​ വരെ ഭക്ഷ്യോൽപന്ന വിൽപന ശാലകൾ, ബേക്കറികൾ, റസ്​റ്റോറന്‍റുകൾ, ബിൽഡിങ്​ മെറ്റീരിയൽ സ്​റ്റോറുകൾ, ഇലക്​ട്രികൽ-സാനിറ്ററി ഉപകരണ വിൽപന ശാലകൾ, കാലിത്തീറ്റക്കടകൾ എന്നിവക്ക്​ പ്രവർത്തിക്കാം. ആളുകൾക്ക്​ ഈ സമയങ്ങളിൽ യാത്രാനുമതിയും ഉണ്ടായിരിക്കും. ദുരിത നിവാരണ പ്രവർത്തനങ്ങളടക്കം സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ തുടരാനും സുപ്രീം കമ്മിറ്റി അനുമതി നൽകി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All