• Home
  • News
  • ഹാഷിഷ് ഓയില്‍ വില്‍പനയ്ക്കിടെ പിടിയിലായ പ്രവാസി യുവാവിന് 10 വര്‍ഷം തടവ്

ഹാഷിഷ് ഓയില്‍ വില്‍പനയ്ക്കിടെ പിടിയിലായ പ്രവാസി യുവാവിന് 10 വര്‍ഷം തടവ്

മനാമ: ബഹ്‌റൈനില്‍ ഹാഷിഷ് ഓയില്‍ വില്‍പനയ്ക്കിടെ പിടിയിലായ യുവാവിന് 10 വര്‍ഷം ജയില്‍ ശിക്ഷ. നേരത്തെ കീഴ്‌കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതി ശരിവയ്ക്കുകയായിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ നാടുകടത്തും.

ഹാഷിഷ് ഓയില്‍ വില്‍പന നടത്തിയതിന് പുറമെ കൂടുതല്‍ ലാഭം നേടുന്നതിനായി ഭക്ഷ്യ എണ്ണകളും ഇതില്‍ കലര്‍ത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പിടിക്കപ്പെടാതിരിക്കാന്‍ അതീവ ജാഗ്രതയോടെയായിരുന്നു പ്രതിയുടെ നീക്കങ്ങള്‍. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിന്തുടരാന്‍ ഒരു രഹസ്യാന്വേഷകനെ ചുമതലപ്പെടുത്തുകയായിരുന്നു.

ഹാഷിഷ് ഓയില്‍ വാങ്ങാനുള്ള ഉപഭോക്താവെന്ന് ഭാവിച്ച് വേഷം മാറിയെത്തിയ പോലിസ് ഉദ്യോഗസ്ഥന് യുവാവിന്റെ വിശ്വാസം നേടിയെടുക്കാന്‍ ഏറെ സമയം ചെലവഴിക്കേണ്ടി വന്നു. ഒടുവില്‍ പരസ്പരം കണ്ടുമുട്ടാമെന്നും മയക്കുമരുന്ന് കൈമാറാമെന്നും സമ്മതിച്ചു. 60 ബഹ്‌റൈന്‍ ദിനാറിന് ഹാഷിഷ് ഓയില്‍ എത്തിക്കാമെന്ന് സമ്മതിച്ചെങ്കിലും പിടിക്കപ്പെടുമെന്ന് ഭയന്ന് അവസാന നിമിഷം ഇയാള്‍ തീരുമാനം മാറ്റി. എന്നാല്‍ അപ്പോഴേക്കും പോലിസ് സംഘമെത്തി പിടികൂടുകയായിരുന്നു.

അവധിക്ക് നാട്ടില്‍ പോയപ്പോഴാണ് ഹാഷിഷ് ഓയില്‍ കൊണ്ടുവന്നതെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. രണ്ട് മില്ലീമീറ്റര്‍ വലിപ്പമുള്ള ബോട്ടിലിന് 50 മുതല്‍ 80 ദിനാര്‍ വരെയാണ് ഈടാക്കിയിരുന്നത്. അറസ്റ്റിലാവുന്നതിന് മുമ്പ് 15 പേര്‍ക്ക് മയക്കുമരുന്ന് വിറ്റിട്ടുണ്ടെന്നും ഇയാള്‍ സമ്മതിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All