• Home
  • News
  • 60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു

60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു

ജി​ദ്ദ: രാ​ജ്യ​ത്ത് 60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും കോ​വി​ഡി​നെ​തി​രി​ലു​ള്ള വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത് 98 ശ​ത​മാ​നം വ​രെ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച് ഹ​ഫ​ർ അ​ൽ​ബാ​ത്വി​നി​ലാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്.
60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള 98 ശ​ത​മാ​നം പേ​രും ഇ​വി​ടെ വാ​ക്സി​ൻ എ​ടു​ത്തി​ട്ടു​ണ്ട്. അ​ൽ​അ​ഹ്സ 93, ഖു​റ​യാ​ത്ത് 93, ബി​ഷ 86, റി​യാ​ദ് 83, ദ​മ്മാം ഉ​ൾ​പ്പെ​ടു​ന്ന കി​ഴ​ക്ക​ൻ പ്ര​വി​ശ്യ 80, ത്വാ​ഇ​ഫ് 80 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലെ ശ​ത​മാ​ന​ക്ക​ണ​ക്ക്.   ചു​രു​ങ്ങി​യ​ത് ഒ​രു ഡോ​സെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കി​യ ക​ണ​ക്കാ​ണി​ത്. കോ​വി​ഡി​നെ​തി​രെ വാ​ക്സി​ൻ കു​ത്തി​വെ​പ്പെ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ദേ​ശീ​യ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്​ മു​ത​ൽ ത​ന്നെ സൗ​ദി​യി​ൽ പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യി​രു​ന്നു.   

നി​ല​വി​ൽ രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ 75 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് മു​ൻ​കൂ​ട്ടി ബു​ക്കി​ങ്ങോ, കാ​ത്തി​രി​പ്പോ ഇ​ല്ലാ​തെ ത​ന്നെ അ​ടു​ത്തു​ള്ള വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ടെ​ത്തി കു​ത്തി​വെ​പ്പെ​ടു​ക്കാ​വു​ന്ന​താ​ണ്. സൗ​ദി​യി​ൽ ഇ​തു​വ​രെ​യാ​യി 1,62,87,120 ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കു​മാ​യി 1,23,000 ഡോ​സ്​ വാ​ക്​​സി​ൻ വി​ത​ര​ണം ചെ​യ്​​തു.   ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 17 നാ​ണ് ആ​ദ്യ​മാ​യി സൗ​ദി​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. ശേ​ഷം ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി 18 മു​ത​ൽ ര​ണ്ടാം ഘ​ട്ട വാ​ക്സി​ൻ വി​ത​ര​ണ​വും ആ​രം​ഭി​ച്ചു. ഫൈ​സ​ര്‍ ബ​യോ​ടെ​ക്, ഓ​ക്സ്‌​ഫോ​ർ​ഡ് ആ​സ്ട്ര സെ​ന​ക എ​ന്നീ വാ​ക്സി​നു​ക​ളാ​ണ് രാ​ജ്യ​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All