• Home
  • News
  • ഖത്തറിൽ കൊവിഡ് നിയമ ലംഘനങ്ങൾ വീണ്ടും വര്‍ധിക്കുന്നു; ഒറ്റ ദിവസം 600-ൽ കൂടുതൽ അറസ

ഖത്തറിൽ കൊവിഡ് നിയമ ലംഘനങ്ങൾ വീണ്ടും വര്‍ധിക്കുന്നു; ഒറ്റ ദിവസം 600-ൽ കൂടുതൽ അറസ്റ്റ്

ദോഹ: ഖത്തറില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 608 പേരെ കൂടി പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും കൊവിഡ് പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ഫേസ് മാസ്‌ക് ധരിക്കാത്തതിന് 506 പേര്‍, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 93 പേര്‍, മൊബൈലില്‍ ഇഹ്തിറാസ് ആപ്‌ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് നാലു പേര്‍, വാഹനത്തിലും അനുവദിച്ചതിലും കൂടുതല്‍ ആളെ കയറ്റിയതിന് അഞ്ചു പേര്‍ എന്നിങ്ങനെയാണ് ഇന്നലെ പൊലീസ് പിടികൂടിയത്.പിടികൂടിയവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ നിയമ ലംഘനങ്ങളെ വളരെ ഗുരുതരമായാണ് ആഭ്യന്തര മന്ത്രാലയം കാണുന്നത്. അതിനാല്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് അധികൃതര്‍ സ്വീകരിക്കുന്നത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All