• Home
  • News
  • പു​തി​യ വി​സ വ്യാ​പ​ക​മാ​യി ഉ​ട​ൻ അ​നു​വ​ദി​ച്ചേ​ക്കി​ല്ല

പു​തി​യ വി​സ വ്യാ​പ​ക​മാ​യി ഉ​ട​ൻ അ​നു​വ​ദി​ച്ചേ​ക്കി​ല്ല

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പു​തി​യ വി​സ വ്യാ​പ​ക​മാ​യി ഉ​ട​ൻ അ​നു​വ​ദി​ച്ചേ​ക്കി​ല്ല. കു​വൈ​ത്തി​ൽ പു​തി​യ തൊ​ഴി​ൽ വി​സ​ക്ക്​ മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി നി​ബ​ന്ധ​ന​യാ​ക്കി​യി​ട്ടു​ണ്ട്.ഈ ​തീ​രു​മാ​നം ഏ​താ​നും മാ​സ​ങ്ങ​ൾ കൂ​ടി തു​ട​രും. പു​തി​യ വ​ർ​ക്ക്​ പെ​ർ​മി​റ്റി​നാ​യി മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യു​ടെ ഇ​ല​ക്​​ട്രോ​ണി​ക്​ ഫോം ​വ​ഴി അ​പേ​ക്ഷി​ക്കു​ന്ന​തി​ന്​ അ​ടി​സ്ഥാ​ന നി​ബ​ന്ധ​ന​യാ​യി വെ​ച്ചി​രി​ക്കു​ന്ന​ത്​ മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി​യാ​ണ്.

വി​സ​ക്ക​ച്ച​വ​ടം ത​ട​യാ​നും വി​ദേ​ശി സാ​ന്നി​ധ്യം​കു​റ​ച്ച്​ ജ​ന​സം​ഖ്യാ ​സ​ന്തു​ല​നം സാ​ധ്യ​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ അ​ധി​കൃ​ത​ർ ക​ർ​ശ​ന വ്യ​വ​സ്ഥ​​വെ​ച്ച​ത്.ശ​ക്​​ത​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ​യും മേ​ൽ​​നോ​ട്ട​ത്തി​ലൂ​ടെ​യും രാ​ജ്യ​ത്തെ തൊ​ഴി​ൽ വി​പ​ണി​ക്ക്​ അ​ത്യാ​വ​ശ്യ​മാ​യ​വ​രും നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​രും മാ​ത്രം രാ​ജ്യ​ത്ത്​ തൊ​ഴി​ൽ വി​സ​യി​ൽ എ​ത്തു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ക്കാ​നാ​ണ്​ ല​ക്ഷ്യം.

വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ലാ​ളി ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ പു​തി​യ വി​സ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ നീ​ക്കു​മെ​ന്ന്​ വ്യാ​ഴാ​ഴ്​​ച മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ര​ണ്ട്​ ഡോ​സ്​ അം​ഗീ​കൃ​ത വാ​ക്​​സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​വി​ഡ്​ മു​ക്​​ത​രാ​ക​ണ​മെ​ന്നു​മു​ള്ള നി​ബ​ന്ധ​ന​ക​ൾ​ക്ക്​ വി​ധേ​യ​മാ​യാ​ണ്​ അ​നു​മ​തി.അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യി കു​ടു​ങ്ങി​യ​വ​ർ തി​രി​ച്ചു​വ​രാ​ത്ത​തും തൊ​ഴി​ൽ വി​പ​ണി​യി​ൽ ക്ഷാ​മ​ത്തി​ന്​ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All