• Home
  • News
  • ഖത്തറിലെ ഇന്നത്തെ കോവിഡ് കണക്കുകൾ

ഖത്തറിലെ ഇന്നത്തെ കോവിഡ് കണക്കുകൾ

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 184 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 197 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 218,098 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  അതേസമയം, രാജ്യത്ത് ഇതുവരെ 582 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.  

രാജ്യത്ത് നിലവില്‍ 2013 പേരാണ് ഇനി ചികിത്സയിലുള്ളത്. 75 പേരാണ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനുള്ളില്‍ ഒരാളെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 8347 പേര്‍ക്കാണ് കൊവിഡ് വാക്‌സിനേഷന്‍ നടത്തിയത്. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം ഇതുവരെ 2,876,509 പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്.  

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All