• Home
  • News
  • പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ് : ഹൃദയാഘാതം മൂലം മലയാളി സൗദിയിൽ മരിച്ചു. കൊല്ലം ഞാറക്കൽ സ്വദേശി കഞ്ചവേലി ചപ്പറവിള വീട്ടിൽ അബ്ദുൽ സലാം (49) ആണ് തെക്കൻ സൗദിയിലെ ഖമീസ് മുഷൈത്തിൽ മരിച്ചത്. ഉറങ്ങാൻ കിടന്ന ഇദ്ദേഹം സമയമായിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ മരണപ്പെട്ട നിലയിലായിരുന്നു. 

15 വർഷമായി പ്രവാസിയായ ഇദ്ദേഹം ഖമീസ് മുശൈത്തിൽ ബന്ധുവിന്റെ ലഘുഭക്ഷണ ശാലയിൽ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയിട്ട് രണ്ടര വർഷമായി. പിതാവ്: പരേതനായ പരീത്കുഞ്ഞ്, മാതാവ്: ജമീലബീവി, ഭാര്യ: ഫസീലബീവി, മക്കൾ: സുഫിയാനി (18), സുഹൈൽ (14). മരണാന്തര നടപടിക്രമങ്ങളുമായി ഇന്ത്യൻ സോഷ്യൽഫോറം സേവന വിഭാഗം കൺവീനറും കോൺസുലേറ്റ് വെൽഫയർ വിഭാഗം വളണ്ടിയറുമായ ഹനീഫ് മഞ്ചേശ്വരം രംഗത്തുണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All