• Home
  • News
  • യുഎഇ വേനലവധി കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം

യുഎഇ വേനലവധി കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം

ദുബായ് : വേനലവധി അടുത്ത സമയത്ത് കൂട്ടായ്മകൾ ഒഴിവാക്കാനും കോവിഡ്19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടു. പെരുന്നാളിന് ശേഷം, മേയ് മധ്യത്തിൽ യുഎഇയിൽ കോവിഡ് രോഗികൾ വർധിച്ചിരുന്നു. എങ്കിലും ഇത് പുതുവത്സരാഘോഷത്തിന് ശേഷം വർധിച്ചതിനോളം വരികയില്ല. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്ത ആൾക്കൂട്ടങ്ങൾ രോഗ വ്യാപനത്തിന് കാരണമാകുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ പുതിയ മുന്നറിയിപ്പ്.

അബുദാബിയിൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് നിലവിൽകൊണ്ടുവന്ന ഗ്രീൻ പാസ് നിയമം വീണ്ടും നടപ്പിലാക്കുന്നതിന് അൽ ഹൊസൻ ആപ്പിന്റെ സാങ്കേതിക പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് അധികൃതർ പറഞ്ഞു. അതേസമയം, കോവിഡ്19 പരിശോധനാ ഫലത്തിന് അൽ ഹൊസൻ ഫോർ ഒാൾ (‘Alhosn for All’) സേവനം താത്കാലികമായി ഉപയോഗിക്കണമെന്ന് നിർദേശിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All