• Home
  • News
  • യുഎഇയില്‍ വെയര്‍ഹൗസില്‍ നിന്ന് പിടിച്ചെടുത്തത് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ

യുഎഇയില്‍ വെയര്‍ഹൗസില്‍ നിന്ന് പിടിച്ചെടുത്തത് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം

ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. 492 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും 675 പാക്കറ്റ് സിഗരറ്റുമാണ് ഉമ്മുല്‍ഖുവൈന്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ പിടിച്ചെടുത്തത്.

ഉമ്മുല്‍ സഊബിലെ ഒരു വെയര്‍ഹോസില്‍ നടത്തിയ റെയ്ഡിനിടെയാണ് ഇവ കണ്ടെത്തിയതെന്ന് ഉമ്മുല്‍ഖുവൈന്‍ മുന്‍സിപ്പാലിറ്റിയിലെ സര്‍വീസസ് ആന്‍ഡ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സെക്ടര്‍ ഡയറക്ടര്‍ ഖാനെം അല്‍ അലി പറഞ്ഞു. ഇവിടെ നിന്ന് ചെറുകിട വില്‍പ്പന കേന്ദ്രങ്ങളില്‍ എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. നിരോധിത ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ എമിറേറ്റില്‍ തുടരുകയാണ്. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 800898 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All