• Home
  • News
  • യോ​ഗ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർധി​പ്പി​ക്കും – അം​ബാ​സ​ഡ​ർ

യോ​ഗ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർധി​പ്പി​ക്കും – അം​ബാ​സ​ഡ​ർ

മ​സ്​​ക​ത്ത്​: യോ​ഗ പ​ഠി​ക്കു​ന്ന​തും പ​രി​ശീ​ലി​ക്കു​ന്ന​തും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യും അ​തി​ലൂ​ടെ കോ​വി​ഡിന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​മെ​ന്നും ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ.അ​ന്താ​രാ​ഷ്​​​ട്ര യോ​ഗ​ദി​ന​​ത്തി​ന്​ മു​ന്നോ​ടി​യാ​യി ടി.​എ​ഫ്.​എം റേ​ഡി​യോ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മൂ​ഹ​ത്തി​നും രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും ഐ​ക്യ​ത്തി​നും ന​ല്ല​താ​യ പ്ര​വ​ർ​ത്ത​ന​മാ​ണ്​ യോഗയെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ്​ കാ​ര​ണം ഓ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്​ പോ​ലെ ഇ​ത്ത​വ​ണ​യും യോ​ഗ​ദി​നാ​ച​രണം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പ​രി​പാ​ടി​യി​ലേ​ക്ക്​ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. പൊ​തു​വേ സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ സ​ഹാ​യ​ത്തി​നും അ​ന്താ​രാ​ഷ്​​ട്ര യോ​ഗ ദി​ന​ത്തി​നു​ള്ള പി​ന്തു​ണ​ക്കും ഒ​മാ​ൻ സ​ർ​ക്കാ​റി​നും സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖി​നും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All