• Home
  • News
  • ദോ​ഫാ​റി​ൽ ഖ​രീ​ഫ്​ സീ​സ​ൺ തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ക്കും

ദോ​ഫാ​റി​ൽ ഖ​രീ​ഫ്​ സീ​സ​ൺ തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ക്കും

സ​ലാ​ല: ഒ​മാ​നി​ലെ തെ​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ൺ​സൂ​ണാ​യ ഖ​രീ​ഫ്​ സീ​സ​ൺ ദോ​ഫാ​റി​ൽ തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ക്കും. ജ്യോ​തി​ശാ​സ്ത്ര ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ അ​നു​സ​രി​ച്ച് ജൂ​ൺ 21ന് ​ഖ​രീ​ഫ് സീ​സ​ൺ ആ​രം​ഭി​ക്കു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥ വി​ദ​ഗ്​​ധ​ൻ മു​ഹ​മ്മ​ദ്​ അ​ൽ ബ​റാ​മി പ​റ​ഞ്ഞു. ദോ​ഫാ​റി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും കാ​ലാ​വ​സ്​​ഥ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ചെ​റി​യ ചാ​റ്റ​ൽ മ​ഴ​യോ​ടെ​യു​ള്ള​താ​യി​രി​ക്കു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​വും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാ​ധാ​ര​ണ ഖ​രീ​ഫ് സീ​സ​ണു​വേ​ണ്ടി വ​ൻ ഒ​രു​ക്ക​ങ്ങ​ൾ സ​ലാ​ല​യി​ലും മ​റ്റും ന​ട​ക്കാ​റു​ണ്ട്. വാ​ർ​ഷി​ക ഖ​രീ​ഫ് ഫെ​സ്​​റ്റി​വ​ൽ കാ​ല​ത്ത്​ രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും നി​ര​വ​ധി സ​ന്ദ​ർ​ശ​ക​ർ എ​ത്തി​ച്ചേ​രും. സ​ലാ​ല​യി​​ലെ പ​ർ​വ​ത​ങ്ങ​ളെ അ​തി​മ​നോ​ഹ​ര​വും ഹ​രി​ത​ഭം​ഗി നി​റ​ഞ്ഞ​തു​മാ​യ പ്ര​കൃ​തി​ദൃ​ശ്യ​മാ​ക്കി മാ​റ്റു​ന്ന​തി​നാ​ൽ മ​റ്റു ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ എ​ത്തി​ച്ചേ​രാ​റു​ണ്ട്. 34വ​ർ​ഷ​ത്തി​നി​ടെ ക​ഴി​ഞ്ഞ ത​വ​ണ​യാ​ണ്​ ആ​ദ്യ​മാ​യി ഖ​രീ​ഫ്​ ഫെ​സ്​​റ്റി​വ​ൽ മാ​റ്റി​വെ​ച്ച​ത്. ഇ​ത്ത​വ​ണ​യും കോ​വി​ഡ്​ വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ കൂ​ടു​ത​ലാ​യി എ​ത്തി​ച്ചേ​രി​ല്ല. സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ക​ർ​ഷ​ക​ർ ഇ​ള​നീ​റും പ​പ്പാ​യ​യും മ​റ്റു പ​ഴ​വ​ർ​ഗ​ങ്ങ​ളും ധാ​രാ​ള​മാ​യി കൃ​ഷി​ചെ​യ്യു​ക​യും ക​രു​തി​വെ​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു.

സീ​സ​ൺ അ​ടു​ക്കുേ​മ്പാ​ൾ ഇ​ള​നീ​ർ അ​ട​ക്ക​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ഒ​മാെൻറ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കും അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ക​യ​റ്റിി​യ​ക്കു​ന്ന​ത് നി​ർ​ത്തി വെ​ക്കാ​റു​മു​ണ്ട്. മു​ൻ കാ​ല​ങ്ങ​ളി​ൽ സ​ലാ​ല​യി​ലേ​ക്ക് ഒ​ഴു​കിെ​യ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ മ​തി​യാ​വു​മാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഒ​മാെൻറ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വ​ർ​ഷം കോ​വി​ഡിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ളോ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളോ ഇ​ല്ലാ​തെ​യാ​ണ്​ ഖ​രീ​ഫി​നെ ജ​ന​ങ്ങ​ൾ വ​ര​വേ​ൽ​ക്കു​ന്ന​ത്.

ന​ല്ല കാ​ലാ​വ​സ്ഥ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്താ​ൻ സാ​ധ്യ​ത​യി​ല്ല. ഈ ​വ​ർ​ഷം ഖ​രീ​ഫ് ഫെ​സ്​​റ്റി​വ​ൽ ഉ​ണ്ടാ​വി​ല്ലെ​ന്ന് നേ​രത്തെത​ന്നെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ സ​ലാ​ല ഫെ​സ്​​റ്റി​വ​ൽ മു​മ്പി​ൽ​ക്ക​ണ്ടാാ​ണ് സ​ലാ​ല​യി​ലെ ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കു​ന്ന​തും വി​ള​വെ​ടു​ക്കു​ന്ന​തും. ഖ​രീ​ഫ് സീ​സ​ണി​ലും ഫെ​സ്​​റ്റി​വ​ലി​ലും വ​ൻ വ്യാ​പാ​രം ല​ഭി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, കോ​വി​ഡ് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി എ​ല്ലാം മാ​റ്റി​മ​റി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ഖ​രീ​ഫു​ക​ൾ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ളി​ൽ അ​ധി​ക​പേ​രും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All