• Home
  • News
  • കോവിഡ്​ പരിശോധന: 81 സ്വകാര്യആശുപത്രികളിൽ സൗകര്യം

കോവിഡ്​ പരിശോധന: 81 സ്വകാര്യആശുപത്രികളിൽ സൗകര്യം

ദോഹ: യാത്ര ആവശ്യങ്ങൾക്കും മറ്റുമുള്ള കോവിഡ്​ ടെസ്​റ്റ്​ നടത്താനുള്ള സൗകര്യം കൂടുതൽ സ്വകാര്യആശുപത്രികളിൽ കൂടി.  ഇതോടെ ആകെ 81 സ്വകാര്യആശുപത്രികളിൽ ഈ സേവനം ലഭ്യമായി.ഇവിടങ്ങളിൽ ടെസ്​റ്റിന്​​ 300 റിയാലാണ്​ ഫീസ്​. കഴിഞ്ഞ  ഏപ്രില്‍ എട്ട്​ മുതല്‍ ഈ നിരക്ക് നിലവില്‍ വന്നിട്ടുണ്ട്​.
ഖത്തറിൽ കോവിഡ്​ രോഗികൾ കൂടിവരുന്ന പശ്ചാത്തലത്തിൽ സർക്കാർ  പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ യാത്ര ആവശ്യങ്ങൾക്കുള്ള കോവിഡ്​ പരിശോധന നിർത്തലാക്കിയിരുന്നു. ഇതേത്തുടർന്നാണ്​  കൂടുതൽ സ്വകാര്യ ആശുപത്രികൾക്ക്​ പരിശോധന നടത്താനുള്ള അംഗീകാരം നൽകിയതും ഫീസ്​ 300 റിയാലായി  ഏകീകരിച്ചതും.   
ഖത്തർ അടക്കമുള്ള ഗൾഫ്​ രാജ്യങ്ങളിൽനിന്ന്​ ഇന്ത്യയിലേക്ക്​ പോകാൻ നിലവിൽ മുൻകൂർ കോവിഡ്​ പരിശോധന  നിർബന്ധമാണ്​.നാട്ടിലെ വിമാനത്താവളത്തിലും പരിശോധന നടത്തും. പിന്നീട്​ ഏഴ്​ ദിവസം ഗൃഹസമ്പർക്കവിലക്കിൽ കഴിയണം.  ശേഷം ടെസ്​റ്റ്​ നടത്തി നെഗറ്റിവ്​ ആകണം.
അൽ ഇമാദി ആശുപത്രി, തുർക്കിഷ് ആശുപത്രി, ദോഹ ക്ലിനിക്ക് ആശുപത്രി, അൽ അഹ്​ലി ആശുപത്രി, ക്യൂൻ ആശുപത്രി, ഡോ.  മൂപ്പൻസ്​ ആസ്​റ്റർ ആശുപത്രി, മഗ്​രിബി സെൻറർ ഫോർ ഐ-ഇഎൻടി-ഡെൻറൽ, എലൈറ്റ് മെഡിക്കൽ സെൻറർ, വെസ്​റ്റ്ബേ  മെഡികെയർ, സിറിയൻ അമേരിക്കൻ മെഡിക്കൽ സെൻറർ, ഫ്യൂച്ചർ മെഡിക്കൽ സെൻറർ, ഡോ. ഖാലിദ് അൽ ശൈഖ് അലിസ്​  മെഡിക്കൽ സെൻറർ, അൽ ജുഫൈരി ഡയഗ്നോസിസ്​ ആൻഡ് ട്രീറ്റ്മെൻറ്, അൽ അഹ്മദാനി മെഡിക്കൽ സെൻറർ, ഇമാറ ഹെൽത്ത്  കെയർ, കിംസ്​ ഖത്തർ മെഡിക്കൽ സെൻറർ, അലീവിയ മെഡിക്കൽ സെൻറർ, ആസ്​റ്റർ മെഡിക്കൽ സെൻറർ പ്ലസ്​ അൽ മുൻതസ,   അൽ ജമീൽ മെഡിക്കൽ സെൻറർ, അറ്റ്​ലസ്​ മെഡിക്കൽ സെൻറർ, അൽ തഹ്​രീർ മെഡിക്കൽ സെൻറർ, നസീം അൽ റബീഹ്  മെഡിക്കൽ സെൻറർ ദോഹ, നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, ന്യൂ നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, ആസ്​റ്റർ  മെഡിക്കൽ സെൻറർ അൽഖോർ, അൽ ഖയ്യാലി മെഡിക്കൽ സെൻറർ, അബീർ മെഡിക്കൽ സെൻറർ, അൽ ഇസ്​റാ പോളി ക്ലിനിക്ക്,  വാല്യൂ മെഡിക്കൽ കോംപ്ലക്സ്​, ഏഷ്യൻ മെഡിക്കൽ സെൻറർ എൽഎൽസി, ഡോ. മാഹിർ അബ്ബാസ്​ പോളി ക്ലിനിക്ക്, സിദ്​റ  മെഡിസിൻ, അൽമൻസൂർ പോളിക്ലിനിക്ക്​​, നോവ ഹെൽത്​ ​െകയർ, അൽ സുൽത്താൻ മെഡിക്കൽ സെൻറർ, അൽഫർദാൻ  മെഡിക്കൽ വിത്ത്​ നോർത്​ വെസ്​റ്റേൺ മെഡിസിൻ, റാഹ മെഡിക്കൽ സെൻറർ, അൽശിഫ പോളിക്ലിനിക്ക്​​ ഡി റിങ്​ റോഡ്​, പ്ലാനറ്റ്​  മെഡിക്കൽ സെൻറർ, ഖത്തർ പെട്രോളിയം അൽ സലത, അൽ ശിഫ പോളിക്ലിനിക്ക്​​  അൽകർതിയാത്​, ആസ്​റ്റർ മെഡിക്കൽ സെൻറർ  പ്ലസ്​, വെൽകെയർ പോളിക്ലിനിക്ക്​​, തവാദി മെഡിക്കൽസെൻറർ, അൽസലാം മെഡിക്കൽ പോളി ക്ലിനിക്ക്​​ ഐൻ ഖാലിദ്​, അൽസലാം  മെഡിക്കൽപോളി ക്ലിനിക്ക്​ അൽഖെയ്​സ, അൽസലാം മെഡിക്കൽ പോളി ക്ലിനിക്ക്​ മു​​െഎദർ, ​പ്രീമിയം നസീം അൽ റബീഹ്​ മെഡിക്കൽ  സെൻറർ ദോഹ, മില്ലേനിയം മെഡിക്കൽ സെൻറർ, ആസ്​റ്റർ മെഡിക്കൽ സെൻറർ ഇൻഡസ്​ട്രിയൽ ഏരിയ, അപ്പോളോ  പോളിക്ലിനിക്ക്​ ഖത്തർ, അൽ ഇസ്​റാ മെഡിക്കൽ സെൻറർ, ഫോക്കസ്​ മെഡിക്കൽ സെൻറർ, ദി മെഡിക്കൽ സെൻറർ ഖത്തർ  എയർവേ​സ്​, അൽ സലാം മെഡിക്കൽ സെൻറർ മുഐദർ, മില്ലേനിയം മെഡിക്കൽ സെൻറർ, പ്രീമിയം ​നസീം അൽ റബീഹ്​  മെഡിക്കൽ സെൻറർ ദോഹ, ഡോ. ഹെസ്സ അൽ ബുഅനൈൻ മെഡിക്കൽ സെൻറർ അൽ ജിലൈഅ, അൽഹിക്​മ മെഡിക്കൽ  കോംപ്ലക്​സ്​, അൽസലാം മെഡിക്കൽ പോളിക്ലിനിക്ക്​​ സെൻറർ സെയ്​ലിയ ബ്രാഞ്ച്​, അൽ ദഫ്​ന മെഡിക്കൽ സെൻറർ, എസ്​.എ.സി  പോളിക്ലിനിക്ക്​​ ഖത്തർ മാൾ, ദി ഇൻറർനാഷനൽ മെഡിക്കൽ സെൻറർ, സിറ്റി മെഡിക്കൽ സെൻറർ, റീം മെഡിക്കൽ സെൻറർ, ബ്യൂട്ടി  ​െമഡിക്കൽ സെൻറർ, അൽ സഫ മെഡിക്കൽ പോളിക്ലിനിക്ക്​, മാർബ്​ൾമെഡിക്കൽ സെൻറർ, മാർബ്​ൾ പ്ലസ്​ മെഡിക്കൽ സെൻറർ,  പാർക്കോ ഹെൽത്​ ​െകയർ അൽ ശഹാനിയ, അൽഇമാദി ഹോസ്​പിറ്റൽ ക്ലിനിക്ക്​​സ്​ നോർത്ത്​, അൽ തായ്​ മെഡിക്കൽ സെൻറർ, ഗാർദിനിയ മെഡിക്കൽ സെൻറർ, അൽ അൽ ദിമാഷ്​ക്യു മെഡിക്കൽ സെൻറർ, അൽജസീറ മെഡിക്കൽ സെൻറർ മുഐദർ ബ്രാഞ്ച്​, അൽ മർകിയ ക്ലിനിക്​സ്​, അൽ സിറാജ്​ മെഡിക്കൽ സെൻറർ, മദീന ഡെൻറൽ സെൻറർ ലുഖ്​ദ, യുനൈറ്റഡ്​ മെഡിക്കൽ സെൻറർ, അൽശമി മെഡിക്കൽ സെൻറർ, അൽജസീറ മെഡിക്കൽ സെൻറർ, അമേരിക്കൻ ഹോസ്​പിറ്റൽ ക്ലിനിക്ക്​​ എന്നീ സ്വകാര്യ ആശുപത്രികളിലാണ്​ ഖത്തറിൽ ആകെ ഈ പരിശോധന നടത്താനുള്ള സൗകര്യമുള്ളത്​. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All