• Home
  • News
  • സ്വന്തം ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകി നടൻ മഹേഷ് ബാബു; കയ്യടിച്ച് സ

സ്വന്തം ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകി നടൻ മഹേഷ് ബാബു; കയ്യടിച്ച് സോഷ്യൽ മീഡിയ

ചെന്നൈ: സ്വന്തം ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കി തെലുങ്ക് നടന്‍ മഹേഷ് ബാബു. ആഡ്രാപ്രദേശിലെ ബുറിപലേം എന്ന ഗ്രാമത്തിലെ ആളുകള്‍ക്കാണ് ഏഴ് ദിവസം നീണ്ടു നിന്ന വാക്‌സിനേഷന്‍ ഡ്രൈവ് മഹേഷ് ബാബു സംഘടിപ്പിച്ചത്. 

താരത്തിന്റെ ഭാര്യ നമ്രത ശിരോദ്കറാണ് വാക്സിനേഷന്‍ ഡ്രൈവ് വിജയകരമായി പൂര്‍ത്തിയായ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വാക്സിന്‍ സ്വീകരിക്കാനായി മുന്നോട്ട് വന്ന എല്ലാ ജനങ്ങള്‍ക്കും നമ്രത നന്ദി അറിയിക്കുകയും ചെയ്തു. മെയ് 31ന് തന്റെ അച്ഛന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഗ്രാമത്തില്‍ വാക്‌സിനേഷന്‍ നടത്തുന്ന കാര്യം മഹേഷ് അറിയിച്ചത്.

മഹേഷ് ബാബു ജനിച്ച് വളര്‍ന്ന സ്ഥലമായിരുന്നു ബുറിപലേം. ശ്രീമന്തുഡു എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഗ്രാമത്തെ മഹേഷ് ബാബു ഏറ്റെടുത്തിരുന്നു. ഗ്രാമത്തിലുടനീളം വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. താരത്തിന്റെ പ്രവൃത്തിയില്‍ സിനിമാ ലോകത്ത് നിന്നും അല്ലാതെയും നിരവധി പ്രശംസയാണ് ലഭിക്കുന്നത്. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All