• Home
  • News
  • ഒമാനിൽ റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ ഉണർവ്; 24 ശതമാനം വർധന

ഒമാനിൽ റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ ഉണർവ്; 24 ശതമാനം വർധന

മസ്​കത്ത്​: കോവിഡ്​ മൂലം മന്ദഗതിയിലായ റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ പുത്തനുണർവ്​. ഏപ്രിലിൽ രാജ്യത്ത്​ 24.8 ശതമാനത്തിന്റെ വർധനയാണ്​ മേഖലയിൽ ഉണ്ടായത്​. റിയൽ എസ്​റ്റേറ്റ്​ ഇടപാടുകളുടെ ഫീസ്​ ആയി 28.6 ദശലക്ഷം റിയാലാണ്​ ലഭിച്ചത്​. ഇക്കാര്യത്തിൽ​ 47.4 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്​.

കഴിഞ്ഞ വർഷത്തേക്കാൾ മേഖലയിൽ വലിയ വളർച്ചയുണ്ടായതെന്നാണ്​ കണക്കുകൾ വ്യക്​തമാക്കുന്നത്​. 2020 ഏപ്രിലിൽ കൈമാറ്റം ചെയ്യപ്പെട്ട പ്ലോട്ടുകളുടെ എണ്ണം 53,031 ആണ്​. ഇത്​ ഈ വർഷം ഏപ്രിലിൽ 92,779 ആയി ഉയർന്നു. 74 ശതമാനം വളർച്ചയാണ്​ ഇത്​ അടയാളപ്പെടുത്തുന്നത്​. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക്​ നൽകിയ പ്ലോട്ടുകളിലും വർധനയുണ്ടായിട്ടുണ്ട്​. 2020ൽ 165 പ്ലോട്ടുകൾ വിറ്റുപോയപ്പോൾ ഈ വർഷം 270 ആണ് കൈമാറ്റം ചെയ്​തത്​. കഴിഞ വർഷത്തേതിനെ അപേക്ഷിച്ച്​ സാമ്പത്തികമേഖലയിൽ ഉണർവുണ്ടാകുന്നതിന്റെ ലക്ഷണമായാണ്​ ഇത്​ വിലയിരുത്തപ്പെടുന്നത്​.കോവിഡിന്റെ ആദ്യഘട്ടമായതിനാൽ കഴിഞ്ഞ വർഷം വലിയ ഇടിവാണ്​ റിയൽ എസ്​റ്റേറ്റ്​ രംഗത്തുണ്ടായത്​.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All