• Home
  • News
  • ഖത്തറിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ മ്യൂസിയത്തിന്റെ സ്നേഹസമ്മാനം, സൗജന്യ അ

ഖത്തറിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ മ്യൂസിയത്തിന്റെ സ്നേഹസമ്മാനം, സൗജന്യ അംഗത്വകാര്‍ഡ്

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന ഖത്തറിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ മ്യൂസിയത്തിന്റെ സ്നേഹസമ്മാനം. സൗജന്യമായി നല്‍കുന്ന കള്‍ച്ചര്‍ പാസ് അംഗത്വ കാര്‍ഡാണ് അവര്‍ക്ക് നല്‍കുകയെന്ന് ഖത്തര്‍ മ്യൂസിയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കോര്‍പ്പറേഷന്‍, ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം എന്നിവയ്ക്ക് കീഴിലുള്ള ജീവനക്കാര്‍ക്ക് ഖത്തര്‍ ദേശീയ മ്യൂസിത്തിനകത്തുള്ള ഗിഫ്റ്റ് ഷോപ്പില്‍ ചെന്നാല്‍ അവര്‍ക്കുള്ള കോംപ്ലിമെന്ററി അംഗത്വ കാര്‍ഡ് സ്വന്തമാക്കാം. അവരുടെ സ്റ്റാഫ് ഐ.ഡി കാണിച്ചാല്‍ മതിയാവും. കള്‍ച്ചര്‍ പാസ് അംഗങ്ങള്‍ക്ക് ഡിസ്‌ക്കൗണ്ടുകളും പലതരം ആനുകൂല്യങ്ങളും ലഭ്യമാവാന്‍ ഈ അംഗത്വ കാര്‍ഡ് ഉപകരിക്കും.

മ്യൂസിയങ്ങളിലേക്കുള്ള സൗജന്യ പ്രവേശനം, ഗാലറികളിലും താല്‍കാലിക പ്രദര്‍ശനങ്ങളിലും സൗജന്യ പ്രവേശനം (ദേശീയ മ്യൂസിയം, അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട് (മതാഫ്), അല്‍റിവാഖ് ഗാലറി, ഫയര്‍ സ്റ്റേഷന്‍ ആര്‍ട് ഇന്‍ റസിഡന്‍സ് തുടങ്ങിയ സ്ഥലങ്ങളിലുള്‍പ്പെടെ). 

കൂടാതെ ദേശീയ മ്യൂസിയത്തിലും മതാഫിലുമുള്ള ഗിഫ്റ്റ് ഷോപ്പുകളില്‍ 25 ശതമാനം കിഴിവ്, കാസ് ആര്‍ട് ഖത്തര്‍, ഇന്‍-ക്യു ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവയില്‍ 25 ശതമാനം കിഴിവ്, ജിവാന്‍ ഔട്ട്ലെറ്റില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ 25 ശതമാനം കിഴിവ്, കഫേ 999, മിയാ പാര്‍ക്കിലെ ഭക്ഷ്യ-പാനീയ കിയോസ്‌ക്കുകള്‍ എന്നിവയില്‍ 15 ശതമാനം കിഴിവ്, ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മാസ്റ്റര്‍ ക്ലാസ്സുകളിലും ചലച്ചിത്ര പ്രദര്‍ശന പാസിലും 10 ശതമാനം കുറവ്, കൂടാതെ ശില്‍പ്പശാലകളിലും മറ്റുമുള്ള ആനുകൂല്യം തുടങ്ങി അനവധി പ്രത്യേകതകള്‍ ഈ പാസ്സിനുണ്ട്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All