• Home
  • News
  • ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണം 25വരെ നീട്ടി

ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണം 25വരെ നീട്ടി

മനാമ : ബഹ്‌റൈനിൽ കോവിഡ് പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങൾ 25 വരെ നീട്ടി. ആരോഗ്യ ഉന്നത കൗൺസിൽ ചെയർമാൻ ലഫ്.ജനറൽ ഡോ.ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നേതൃത്വത്തിൽ കോവിഡ് വ്യാപനത്തിനെതിരെയുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സിന്റേതാണ് തീരുമാനം.

തുടരുന്ന നിയന്ത്രണങ്ങൾ
·
∙ ഷോപ്പിങ് മാളുകളും കൊമേഴ്സ്യൽ ഷോപ്പുകളും അടഞ്ഞുകിടക്കും.
·
∙ റസ്റ്ററന്റുകളിലും കഫേകളികും ഡെലിവറി/ ടേക്എവേ മാത്രം.

·∙ ജിമ്മുകൾ സ്പോട്സ് ഹാളുകൾ, നീന്തൽക്കുളങ്ങൾ, റിക്രിയേഷൻ സെന്ററുകൾ എന്നിവ തുറക്കില്ല.

·∙ ഇവന്റുകളും കോൺഫറൻസുകളും ഇല്ല.
·
∙ സിനിമശാലകൾ തുറക്കരുത്.
·
∙കായിക പരിപാടികൾക്ക് കാണികൾ പാടില്ല.
·
∙സലൂണുകളും ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറുകളും പ്രവർത്തിക്കരുത്.
·
∙സാമൂഹിക അകലം വീടുകളിലും പാലിക്കണം.

·∙വിദ്യാലയങ്ങൾ പ്രവർത്തിക്കരുത്. രാജ്യാന്തര പരീക്ഷകൾ മാത്രം അനുവദിക്കും.
 
തുടരുന്ന നയങ്ങൾ

·∙സർക്കാർ മേഖലയിൽ 70% ജീവനക്കാർക്കും വർക്ക് ഫ്രം ഹോം.
·
∙ഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ.

നിയന്ത്രണം ഇല്ലാതെ പ്രവർത്തിക്കാവുന്നവ

·∙ഹൈപ്പർമാർക്കറ്റ്. സൂപ്പർ മാർക്കറ്റ്, ഗ്രോസറി കടകൾ.

·∙ബേക്കറികൾ.
·
∙ പെട്രോൾ, ഗ്യാസ് സ്റ്റേഷനുകൾ

∙സ്വകാര്യ ഹെൽത്ത് ക്ലിനിക്കുകൾ (ഹെൽത്ത് പ്രഫഷൻ ആൻഡ് സർവീസ് റഗുലേറ്റിങ് അതോറിറ്റി സർക്കുലറിൽ പരാമർശിക്കുന്നവ അല്ലാത്തത്).
·
∙ ബാങ്കുകളും മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളും.
·
∙ കമ്പനികളിൽ ഉപഭോക്താക്കൾ നേരിട്ട് എത്തേണ്ടതില്ലാത്ത ഭരണ നിർവഹണ ഓഫീസുകൾ.

·∙ കയറ്റുമതി/ഇറക്കുമതി വിതരണക്കാർ.
·
∙ഓട്ടോമൊബൈൽ റിപ്പയറിങ് ഷോപ്പ്.
·
∙ നിർമാണ വസ്തുക്കൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ.

·∙ ഫാക്ടറികൾ.

·∙ വാർത്താവിനിമയ സ്ഥാപനങ്ങൾ.
·
∙ഫാർമസികൾ.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All