• Home
  • News
  • കാലവർഷം വരവറിയിച്ച്​ സലാലയിൽ ചാറ്റൽ മഴ

കാലവർഷം വരവറിയിച്ച്​ സലാലയിൽ ചാറ്റൽ മഴ

മ​സ്ക​ത്ത് : ഖ​രീ​ഫ് സീ​സ​​ണി​െൻറ വ​ര​വ​റി​യി​ച്ച്​ സ​ലാ​ല​യി​ൽ ചാ​റ്റ​ൽ മ​ഴ. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പു​ല​ർ​ച്ചെ ചെ​റി​യ ചാ​റ്റ​ൽ മ​ഴ പെ​യ്യു​ന്ന​തും മൂ​ട​ൽ​മ​ഞ്ഞ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തും ജ​ന​ങ്ങ​ളി​ൽ സ​ന്തോ​ഷം പ​ക​രു​ന്നു​ണ്ട്. ജൂ​ൺ 21 മു​ത​ലാ​ണ് സ​ലാ​ല ഉ​ൾ​പ്പെ​ടെ ദോ​ഫാ​ർ മേ​ഖ​ല​യി​ൽ ഖ​രീ​ഫ് സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി സ​ലാ​ല​യി​ൽ മൂ​ടി​െ​ക്ക​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നേ​രി​യ രീ​തി​യി​ലാ​ണ് മ​ഴ​യു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച അ​തി​രാ​വി​ലെ ആ​രം​ഭി​ച്ച മ​ഴ ര​ണ്ടു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നി​രു​ന്നു. ദാ​രി​സ്, സാ​ദാ, ഒൗ​ഖ​ദ്, റാ​യ്​​സൂ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ഴ ല​ഭി​ച്ചി​രു​ന്നു. സാ​ധാ​ര​ണ ഗ​തി​യി​ൽ മ​ഴ​ല​ഭി​ച്ചാ​ൽ ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങു​ക​യും വ​ൻ ഗ​താ​ഗ​ത കു​രു​ക്ക്​ ഉ​ണ്ടാ​വു​ക​യും ചെ​യ്യാ​റു​ണ്ട്. എ​ന്നാ​ൽ, കോ​വി​ഡ് സാ​ഹ​ച​ര്യം ആ​യ​തി​നാ​ൽ ആ​രും കാ​ര്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല. എ​ന്നാ​ൽ, മ​ഴ പെ​യ്ത​ത് അ​ന്ത​രീ​ക്ഷ ഉൗ​ഷ്മാ​വ് കു​റ​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടി​ല്ലെ​ന്ന് താ​മ​സ​ക്കാ​ർ പ​റ​യു​ന്നു.

അ​തി​നി​ടെ, കാ​ലാ​വ​സ്ഥ മാ​റി​യ​തും ചാ​റ്റ​ൽ മ​ഴ എ​ത്തി​യ​തു​മൊ​ന്നും സ​ലാ​ല​യി​ലെ മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള ക​ർ​ഷ​ക​രി​ൽ സ​ന്തോ​ഷ​മു​ണ്ടാ​ക്കി​യി​ട്ടി​ല്ല. സാ​ധാ​ര​ണ ഖ​രീ​ഫ് സീ​സ​ണ് വേ​ണ്ടി വ​ൻ ഒ​രു​ക്ക​ങ്ങ​ളാ​ണ് ക​ർ​ഷ​ക​ർ ന​ട​ത്താ​റു​ള്ള​ത്. ഖ​രീ​ഫ് സീ​സ​ൺ കാ​ല​ത്തും ഫെ​സ്​​റ്റി​വ​ൽ കാ​ല​ത്തും രാ​ജ്യ​ത്തിെൻറ അ​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഇ​ള​നീ​രും പ​പ്പാ​യ​യും മ​റ്റു പ​ഴ​വ​ർ​ഗ​ങ്ങ​ളും ധാ​രാ​ള​മാ​യി കൃ​ഷി ചെ​യ്യു​ക​യും ക​രു​തി​വെ​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു.

സീ​സ​ൺ അ​ടു​ക്കു​േ​മ്പാ​ൾ ഇ​ള​നീ​ർ അ​ട​ക്ക​മു​ള്ള​വ ഒ​മാെൻറ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കും അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ക​യ​റ്റി​യ​യ​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. 2019 വ​രെ സ​മ​യ​ത്ത്​ സ​ലാ​ല​യി​ലേ​ക്ക് ഒ​ഴു​കിെ​യ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് സ​ലാ​ല​യി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ മ​തി​യാ​വു​മാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ, ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഒ​മാെൻറ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്​​തി​രു​ന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All