• Home
  • News
  • ഒമാനിൽ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ പ്ര​വേ​ശി​ക്കാൻ വാ​ക്​​സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​

ഒമാനിൽ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ പ്ര​വേ​ശി​ക്കാൻ വാ​ക്​​സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​യേ​ക്കും

മ​സ്​​ക​ത്ത്​: സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലും സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ലും പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ ഭാ​വി​യി​ൽ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യേ​ക്കും. ഒ​മാ​ൻ ടെ​ലി​വി​ഷ​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ബ​ദ​ർ ബി​ൻ സൈ​ഫ്​ അ​ൽ റ​വാ​ഹി​യാ​ണ്​ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

നി​ല​വി​ലെ ധാ​ര​ണ പ്ര​കാ​രം ഒ​ക്​​ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്ത്​ അ​മ്പ​ത്​ ല​ക്ഷം ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ത്തും. നി​ല​വി​ൽ പ്ര​തി​വാ​രം ര​ണ്ട​ര ല​ക്ഷം, പ്ര​തി​മാ​സം 12.5 ല​ക്ഷം ഡോ​സ്​ എ​ന്ന നി​ല​യി​ലാ​ണ്​ വാ​ക്​​സിന്റെ വി​ത​ര​ണം. ഇ​ത്​ തു​ട​രും. ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ 30 ശ​ത​മാ​നം പേ​ർ​ക്ക്​ വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ചി​ല ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​ള്ള​വ​ർ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന്​ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​ത്​ ബു​ദ്ധി​മു​ട്ട്​ ഉ​ണ്ടാ​ക്കു​ന്ന​താ​യും ബ​ദ​ർ അ​ൽ റ​വാ​ഹി പ​റ​ഞ്ഞു. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​താ​ണ്​ ഇ​ത്ത​രം വി​മു​ഖ​ത​ക്ക്​ കാ​ര​ണം.

മ​സ്​​ക​ത്ത്, ദാ​ഖി​ലി​യ, ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ വാ​ക്​​സി​നേ​ഷ​ൻ നൂ​റ്​ ശ​ത​മാ​ന​മാ​യി. അ​തേ​സ​മ​യം ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ 40 ശ​ത​മാ​ന​ത്തി​ൽ തു​ട​രു​ക​യാ​ണ്. വാ​ക്​​സി​ൻ എ​ടു​ക്കു​ന്ന​തി​നു​ള്ള വി​മു​ഖ​ത​യാ​ണ്​ ഇ​തി​നു​ കാ​ര​ണം. കോ​വി​ഡി​നെ​തി​രാ​യ ശ​ക്​​തി​യേ​റി​യ ആ​യു​ധം വാ​ക്​​സി​ൻ ആ​ണെ​ന്ന്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി ആ​ശു​പ​ത്രി​യി​ലെ പ​ക​ർ​ച്ച​വ്യാ​ധി രോ​ഗ വി​ഭാ​ഗം ക​ൺ​സ​ൾ​ട്ട​ൻ​റ്​ ഡോ.​സൈ​ദ്​ അ​ൽ ഹി​നാ​യി പ​റ​ഞ്ഞു. പ്ര​തി​മാ​സം ജ​ന​സം​ഖ്യ​യു​ടെ 15 മു​ത​ൽ 20 ശ​ത​മാ​നം വ​രെ എ​ന്ന തോ​തി​ൽ വാ​ക്​​സി​നേ​ഷ​ന്​ വി​ധേ​യ​മാ​ക്ക​ണം. എ​ന്നാ​ൽ മാ​ത്ര​മേ വേ​ഗ​ത്തി​ൽ സ​മൂ​ഹി​ക പ്ര​തി​രോ​ധ ശേ​ഷി കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​നി​ടെ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു. കേ​ന്ദ്ര​ങ്ങ​ൾ മാ​റി​യ​താ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ വാ​സ്​​ത​വ വി​രു​ദ്ധ​മാ​ണ്. സീ​ബി​ൽ അ​ലെ​ൻ​ബ​ഹ സ്​​കൂ​ൾ ഫോ​ർ ബേ​സി​ക്​ എ​ജു​ക്കേ​ഷ​ൻ, ബോ​ഷ​റി​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സ്, ഖു​റി​യാ​ത്ത്​ പോ​ളി​ക്ലി​നി​ക്ക്, വ​ത​യ്യ​യി​ൽ ഇ​മാം ജാ​ബി​ർ ബി​ൻ സൈ​ദ്​ സ്​​കൂ​ൾ, അ​മി​റാ​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ വാ​ക്​​സി​നേ​ഷ​ൻ. രാ​വി​ലെ എ​ട്ട്​ മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ട്​ വ​രെ​യാ​ണ്​ വാ​ക്​​സി​നേ​ഷന്റെ സ​മ​യം.

വാ​ക്​​സി​നേ​ഷന്റെ സു​ര​ക്ഷ​യും കാ​ര്യ​ക്ഷ​മ​ത​യും സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്​​ക​ര​ണ​ത്തിന്റെ ഫ​ല​മാ​യി വാ​ക്​​സി​നെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ പൊ​തു​വെ വ​ർ​ധ​ന​യു​ണ്ടെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം വ​ർ​ധി​പ്പി​ച്ച​തി​നൊ​പ്പം മൊ​ബൈ​ൽ വാ​ക്​​സി​നേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട്​ ല​ക്ഷ​ത്തി​ല​ധി​കം ഡോ​സ്​ ഫൈ​സ​ർ വാ​ക്​​സി​ൻ ഒ​മാ​നി​ൽ എ​ത്തി​യി​രു​ന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All