• Home
  • News
  • ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള യാ​ത്ര: നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്​ച; യാത്ര മുടങ്ങുന്

ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള യാ​ത്ര: നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്​ച; യാത്ര മുടങ്ങുന്നത്​ തുടരുന്നു

മ​നാ​മ: ബ​ഹ്​​റൈ​നി​ലേ​ക്ക്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പു​തി​യ യാ​ത്ര നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ യാ​ത്ര ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങു​ന്ന​ത്​ പ​തി​വാ​കു​ന്നു. നാ​ട്ടി​ൽ​നി​ന്ന്​ യാ​ത്ര പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ത​ന്നെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച്​ യോ​ഗ്യ​രാ​യ​വ​രെ മാ​ത്ര​മാ​ണ്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. പ​ല ദി​വ​സ​ങ്ങ​ളി​ലും നി​ര​വ​ധി പേ​ർ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​തെ മ​ട​ങ്ങി​പ്പോ​കേ​ണ്ടി വ​രു​ന്നു​ണ്ട്.
നി​യ​ന്ത്ര​ണം ന​ട​പ്പാ​യ ആ​ദ്യ ദി​വ​സം 30ഒാ​ളം യാ​ത്ര​ക്കാ​ർ​ക്ക്​ തി​രി​ച്ചു​പോ​കേ​ണ്ടി വ​ന്ന​താ​യി ഗ​ൾ​ഫ്​  എ​യ​ർ പ്ര​തി​നി​ധി പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്​​ച കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ വ​ന്ന ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​യ ഏ​ഴോ​ളം പേ​ർ​ക്ക്​ മ​ട​ങ്ങി​പ്പോ​കേ​ണ്ടി വ​ന്നു. ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ലും ഇ​ങ്ങ​നെ യാ​ത്ര മു​ട​ങ്ങു​ന്ന അ​വ​സ്​​ഥ​യു​ണ്ട്.   

അറിഞ്ഞിരിക്കാം നിബന്ധനകൾ
കോ​വി​ഡ്​ കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ ആ​റു രാ​ജ്യ​ങ്ങ​ളെ റെ​ഡ്​ ലി​സ്​​റ്റി​ൽ ആ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ബ​ഹ്​​റൈ​ൻ പൗ​ര​ന്മാ​ർ​ക്കും ബ​ഹ്​​റൈ​നി​ൽ റെ​സി​ഡ​ൻ​സ്​ പെ​ർ​മി​റ്റ്​ ഉ​ള്ള​വ​ർ​ക്കും മാ​ത്ര​മാ​ണ്​ മേ​യ്​ 23 മു​ത​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്. ഇൗ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ ​പ്ര​ധാ​ന​മാ​യും മൂ​ന്ന്​ നി​ബ​ന്ധ​ന​ക​ളാ​ണ്​ പാ​ലി​ക്കേ​ണ്ട​ത്. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ കോ​വി​ഡ്​ പി.​സി.​ആ​ർ ​പ​രി​ശോ​ധ​ന​യു​ടെ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബ​ഹ്​​റൈ​നി​ൽ എ​ത്തി​യാ​ൽ എ​യ​ർ​പോ​ർ​ട്ടി​ലും തു​ട​ർ​ന്ന്​ പ​ത്താം ദി​വ​സ​വും പി.​സി.​ആ​ർ ടെ​സ്​​റ്റ്, 10 ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​ൻ എ​ന്നി​വ​യാ​ണ്​ യാ​ത്ര​ക്കാ​ർ​ക്കു​ള്ള നി​ബ​ന്ധ​ന​ക​ൾ.   

താ​മ​സ സ്ഥ​ലം കൃ​ത്യ​മാ​യി​രി​ക്ക​ണം
ബ​ഹ്​​റൈ​നി​ൽ 10 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​നി​ൽ താ​മ​സി​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത​താ​ണ്​ യാ​​ത്ര മു​ട​ങ്ങാ​നു​ള്ള മ​റ്റൊ​രു കാ​ര​ണം. സ്വ​ന്തം പേ​രി​ലോ അ​ടു​ത്ത കു​ടും​ബാം​ഗ​ത്തി​ന്റെ പേ​രി​ലോ (മാ​താ​പി​താ​ക്ക​ൾ, മ​ക്ക​ൾ, ഭാ​ര്യ, ഭ​ർ​ത്താ​വ്) ഉ​ള്ള താ​മ​സ സ്​​ഥ​ല​ത്തി​െൻറ സാ​ധു​ത​യു​ള്ള ലീ​സ്​ എ​ഗ്രി​മെൻറ്​ അ​ല്ലെ​ങ്കി​ൽ ഇ​ല​ക്​​ട്രി​സി​റ്റി ബി​ൽ എ​ന്നി​വ​യാ​ണ്​ രേ​ഖ​യാ​യി അം​ഗീ​ക​രി​ക്കു​ന്ന​ത്. ചി​ല​രു​ടെ ലീ​സ്​ എ​ഗ്രി​മെൻറ്​ പു​തു​ക്കി​യി​ട്ടു​ണ്ടാ​കി​ല്ല. ഇ​വ​ർ സ്വ​ന്തം പേ​രി​ലു​ള്ള ഏ​റ്റ​വും പു​തി​യ ഇ​ല​ക്​​ട്രി​സി​റ്റി ബി​ൽ ഹാ​ജ​രാ​ക്ക​ണം. ഇ​ല​ക്​​ട്രി​സി​റ്റ്​ ബി​ൽ ഫ്ലാ​റ്റു​ട​മ​യാ​ണ്​ അ​ട​ക്കു​ന്ന​തെ​ങ്കി​ൽ യാ​ത്ര​ക്കാ​ര​ന്റെ സ്വ​ന്തം പേ​രി​ലാ​യി​രി​ക്കി​ല്ല ബി​ൽ. ഇ​ത്ത​രം ബി​ല്ലു​ക​ളും അം​ഗീ​ക​രി​ക്കി​ല്ല. കു​ടും​ബാം​ഗ​ത്തി​​​ന്റെ പേ​രി​ലു​ള്ള രേ​ഖ​യാ​ണ്​ ഹാ​ജ​രാ​ക്കു​ന്ന​തെ​ങ്കി​ൽ പാ​സ്​​പോ​ർ​ട്ടി​ൽ ബ​ന്ധു​ത്വം തെ​ളി​യി​ക്കാ​ൻ ക​ഴി​യ​ണം. ഭ​ർ​ത്താ​വി​െൻറ പേ​രി​ലു​ള്ള താ​മ​സ സ്​​ഥ​ല​ത്തി​െൻറ രേ​ഖ ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്ക്​ പാ​സ്​​പോ​ർ​ട്ടി​ൽ ഭ​ർ​ത്താ​വി​െൻറ പേ​രി​ല്ലെ​ങ്കി​ൽ വ​രാ​ൻ ക​ഴി​യി​ല്ല. ഇ​ങ്ങ​നെ​യു​ള്ള​വ​ർ ഹോ​ട്ട​ൽ ബു​ക്കി​ങ്​ ന​ട​ത്തേ​ണ്ടി​വ​രും.  
 ​നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​ന്ന​തി​ലെ ജാ​ഗ്ര​ത​ക്കു​റ​വാ​ണ്​ യാ​ത്ര​ക്കാ​ർ മ​ട​ങ്ങാ​നി​ട​യാ​ക്കു​ന്ന​ത്.48 മ​ണി​ക്കൂ​ർ സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​ നെ​ഗ​റ്റി​വ്​ പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യു​ള്ള ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ എ​ത്തി​യ ആ​ൾ​ക്ക്​ ക​രി​പ്പൂ​ർ​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ തി​രി​ച്ചു​പോ​​കേ​ണ്ടി​വ​ന്നു. വി​മാ​ന​ത്തി​െൻറ സ​മ​യം ക​ണ​ക്കാ​ക്കി ​കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ലെ വീ​ഴ്​​ച​യാ​ണ്​ ഇ​തി​ന്​ കാ​ര​ണം. തി​ങ്ക​ളാ​ഴ്​​ച മ​ട​ങ്ങി​പ്പോ​കേ​ണ്ടി വ​ന്ന​യാ​ൾ ശ​നി​യാ​ഴ്​​ച രാ​വി​ലെ 9.30നാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ സാ​മ്പ്​​ൾ കൊ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ആ​യ​പ്പോ​ൾ 48 മ​ണി​ക്കൂ​ർ സ​മ​യ​പ​രി​ധി പി​ന്നി​ട്ടി​രു​ന്നു.
മ​ട​ങ്ങി​പ്പോ​കേ​ണ്ടി വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ എ​യ​ർ​ലൈ​ൻ​സു​ക​ൾ മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക്​ ടി​ക്ക​റ്റ്​ മാ​റ്റി​ന​ൽ​കു​ന്നു​ണ്ട്. ഇ​തി​ന്​ പെ​നാ​ൽ​റ്റി ന​ൽ​ക​ണം. മാ​ത്ര​മ​ല്ല, വീ​ണ്ടും കോ​വി​ഡ്​ പി.​സി.​ആ​ർ ടെ​സ്​​റ്റ്​ ന​ട​ത്തു​ക​യും വേ​ണം.   

നി​യ​മം പാ​ലി​ക്കു​ന്ന​തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താം
നി​യ​മം പാ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പു​ല​ർ​ത്തി​യാ​ൽ ഇ​ത്ത​രം പ്ര​യാ​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ പ​റ​ഞ്ഞു. തി​രി​ച്ചു​പോ​​കേ​ണ്ടി വ​രു​ന്ന​വ​രി​ൽ ചെ​റി​യൊ​രു ശ​ത​മാ​നം പു​തി​യ നി​ബ​ന്ധ​ന​ക​ളെ​ക്കു​റി​ച്ച്​ അ​റി​യാ​ത്ത​വ​രാ​ണ്. മ​റ്റു​ള്ള​വ​ർ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി അ​റി​ഞ്ഞി​ട്ടും അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന​വ​രാ​ണ്. യാ​ത്ര​ക്കാ​ർ അ​ൽ​പം ശ്ര​ദ്ധി​ച്ചാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ശേ​ഷം തി​രി​ച്ചു​പോ​കേ​ണ്ടി​വ​രു​ന്ന അ​വ​സ്​​ഥ ഒ​ഴി​വാ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All