• Home
  • News
  • വാട്സ് ആപ്പിലൂടെ ഭിക്ഷയാചിച്ചയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു

വാട്സ് ആപ്പിലൂടെ ഭിക്ഷയാചിച്ചയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു

ദുബായ് : വാട്സ് ആപ്പിലൂടെ ഭിക്ഷ യാചിച്ച അറബ് സ്വദേശിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹത്തിലൂടെ ഇത്തരത്തിൽ ഭിക്ഷ യാചിക്കുന്നവരെ കരുതിയിരിക്കണമെന്നും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ വകുപ്പിലെ ആന്റി–ഇൻഫിൽട്രേറ്റേർസ് വിഭാഗം ഡയറക്ടർ കേണൽ അലി സാലിം മുന്നറിയിപ്പു നൽകി. 

റമസാനിൽ സൈബർ ഭിക്ഷാടനം വർധിച്ചിരിക്കുകയാണ്. പ്രത്യേക ചിത്രങ്ങളും വിഡിയോയും ഉണ്ടാക്കി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ആളുകളുടെ സഹതാപം പിടിച്ചുപറ്റി പണമുണ്ടാക്കുകയാണ് ഇവരുടെ ഉദ്ദേശ്യം. പാവപ്പെട്ടവർക്ക് ഇഫ്താർ (സമൂഹ നോമ്പുതുറ) ഒരുക്കാൻ വേണ്ടി സാമ്പത്തിക സഹായം ആവശ്യമുണ്ട് എന്ന് പറഞ്ഞാണ് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥന നടത്തുന്നത്. പലരും ഇവരുടെ വലയിൽ വീഴുകയും ചെയ്യുന്നു.  യുഎഇ ഫെഡറൽ യാചകവിരുദ്ധ നിയമം 9*(2018) അനുസരിച്ചു ഭിക്ഷാടനം കുറ്റകരമാണ്. അതുകൊണ്ട്, ഇത്തരത്തിൽ പരസ്യം കണ്ടാൽ ആരും സഹായത്തിനു മുതിരരുതെന്നും ഉടൻ അധികൃതരെ അറിയിക്കണമെന്നും കേണൽ അലി സാലിം പറഞ്ഞു.

യാചകരെ പിടികൂന്നതിനായി തിരച്ചിൽ ശക്തം

ദുബായിൽ യാചകരെ പിടികൂടുന്നതിനായി തിരച്ചിൽ ശക്തമാക്കി. റമസാനിൽ യാചകരുടെ എണ്ണം വർധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളാണ് ഇവരിൽ കൂടുതൽ. ഒരിക്കലും ഇത്തരക്കാർക്കു പണം നൽകരുതെന്നും ആർക്കെങ്കിലും സംഭാവന നൽകാൻ താത്പര്യമുണ്ടെങ്കിൽ നിയമപരമായ ജീവകാരുണ്യ പദ്ധതികളിലൂടെ ആയിരിക്കണമെന്നും കേണൽ സാലിം പറഞ്ഞു. യാചകരെ കണ്ടെത്തുകയാണെങ്കിൽ ബന്ധപ്പെടുക: ടോൾ ഫ്രീ നമ്പർ– 901. Police Eye (Dubai Police App), www.ecrime.ae.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All