• Home
  • News
  • യൂസഫലിക്ക് 35,600 കോടിയുടെ ആസ്തി, ഫോബ്സ് അതിസമ്പന്ന പട്ടികയിൽ 10 മലയാളികൾ

യൂസഫലിക്ക് 35,600 കോടിയുടെ ആസ്തി, ഫോബ്സ് അതിസമ്പന്ന പട്ടികയിൽ 10 മലയാളികൾ

ദുബായ് ∙ ഫോബ്സിന്റെ ഇന്ത്യക്കാരായ ശതകോടിശ്വരന്മാരുടെ പട്ടികയിൽ 10 മലയാളികൾ. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിന്റെ (35,600 കോടി രൂപ) ആസ്തിയുമായാണ് യൂസഫലി മലയാളികളുടെ ഇടയിൽ ഒന്നാമതെത്തിയത്.

ആഗോളതലത്തിൽ 589–ാം സ്ഥാനവും, ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ 26–ാം മതുമാണ് യൂസഫലി. കഴിഞ്ഞ വർഷം 445 കോടി ഡോളറായിരുന്നു യൂസഫലിയുടെ ആസ്തി. ഗൾഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്. 330 കോടി ഡോളർ ആസ്തിയോടെ ഇൻഫോസിസ് സഹസ്ഥാപകൻ സേനാപതി ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളി.  

രവി പിള്ള, ബൈജു രവീന്ദ്രൻ  (250 കോടി ഡോളർ വീതം), എസ്. ഡി. ഷിബുലാൽ (190 കോടി), ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി (140 കോടി), ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ് (130 കോടി ), ടി. എസ്. കല്യാണരാമൻ (100 കോടി) എന്നിവരാണു പട്ടികയിലുള്ള മറ്റു മലയാളികൾ.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All