കുവൈത്തിൽ കോവിഡ് സുരക്ഷാ പരിശോധന കർശനമാക്കുന്നു, 440 നിയമ ലംഘകർക്ക് പിഴ ചുമത്തി
കുവൈത്ത് സിറ്റി : രാജ്യത്തെ വിവിധയിടങ്ങളിലായി കോവിഡ് സുരക്ഷാ പരിശോധന കർശനമാക്കുന്നു മാന്‍പവര്‍ അതോറിറ്റിയുടെ ഇന്സ്പെക്ഷന് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഷോപ്പിംഗ് മാൾ അടക്കമുള്ള വിവിധ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കിയിരിക്കുന്നത് . മാസ്ക് തീരെ ധരിക്കാത്തവർ ശരിയായ രീതിയില്‍ മാസ്ക്ക് ധരിക്കാത്തവർ തുടങ്ങിയ ആളുകളെ കണ്ടെത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സാമൂഹ്യ അകലം പാലിക്കുന്നതിന് വേണ്ടിയുള്ള മാര്‍ക്കുകള്‍ സ്ഥാപിക്കാതിരുന്നതിന് നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായും അധികൃതർ അറിയിച്ചു . നിയമ ലംഘകർക്ക് കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.