ഖത്തറില്‍ എം.ഇ.എസ് സ്കൂളിന്റെ പുതിയ ബ്രാഞ്ച് തുറക്കുന്നു, പ്രവേശനത്തിനായി അപേക്ഷിക്കാം
ദോഹ : ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ ഒന്നായ എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ പുതിയ ബ്രാഞ്ച് ആരംഭിച്ചു. പഴയ സ്കൂളിന് സമീത്ത് തന്നെയാണ് എ.ംഇ.എസ് സ്കൂള്‍ അബൂഹമൂര്‍ ബ്രാഞ്ച് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ പുതിയ സ്കൂള്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തിലാണ് വൈകിയതെന്ന് സ്കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1450 വിദ്യാര്‍ഥികള്‍ക്കാണ് പുതിയ സ്കൂളില്‍ പ്രവേശനം ലഭിക്കുക.
പുതിയ കാലത്തിന് അനുസരിച്ചുള്ള ആധുനിക സാങ്കേതിക വിദ്യകളും പാഠ്യപാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും സ്കൂളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ സ്കൂളിലേക്കുള്ള അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിനായി അപേക്ഷയും ക്ഷണിച്ചു തുടങ്ങി. ഒന്നാം ക്ളാസ് മുതല്‍ ഒന്‍പതാം ക്ളാസ് വരെയും പതിനൊന്നാം ക്ളാസിലേക്കുമാണ് അപേക്ഷകള്‍ ക്ഷണിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
രജിസ്രട്രേഷന്‍ നപടികള്‍ക്കും മറ്റെല്ലാ വിശദാശംങ്ങളും ഈ വെബ്സൈറ്റില്‍ ലഭ്യമാണ്. നിലവില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പാരന്റ് ലോഗിന്‍ ചെയ്ത് അപേക്ഷ നല്‍കാം. എം.ഇ.എസില്‍ പഠിക്കാത്ത വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ഗസ്റ്റ് ലോഗിന്‍ ഉപയോഗിക്കാം. ഇ-മെയില്‍ അഡ്രസ് നല്കിയാല് ഗസ്റ്റ് ലോഗിന്‍ ചെയ്യാനുള്ള യൂസര്‍ നെയിമും പാസ് വേര്‍ഡും ഇ-മെയിലില്‍ ലഭിക്കും. ഇതുപയോഗിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാം.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.