• Home
  • News
  • വിലക്കുറവിൽ റമസാൻ കിറ്റുമായി ലുലു ഗ്രൂപ്പ്

വിലക്കുറവിൽ റമസാൻ കിറ്റുമായി ലുലു ഗ്രൂപ്പ്

അബുദാബി∙ റമസാൻ മാസത്തിൽ വിവിധ ക്ഷേമപദ്ധതികളുമായി ലുലു ഗ്രൂപ്പ്. പഠനത്തിൽ മികവ് തെളിയിച്ച നിർധന വിദ്യാർഥികൾക്കുള്ള ധനസഹായവും അവശ്യസാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന റമസാൻ കിറ്റ് പദ്ധതിയുമാണ് ലുലു നടപ്പിലാക്കുന്നത്. അബുദാബി യൂണിവേഴ്സിറ്റി, എമിറേറ്റ്സ് റെഡ് ക്രസന്റ് എന്നിവയുമായി സഹകരിച്ചാണ് ധനസഹായ പദ്ധതി നടപ്പാക്കുക.

അബുദാബി യൂണിവേഴ്സിറ്റിയുടെ "ഇഖ്റാ" പദ്ധതിയിലൂടെയാണ് മിടുക്കരും നിർധനരുമായ 300 വിദ്യാർഥികൾക്ക് സഹായം നൽകുന്നത്. ലുലുവിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് ഇഖ്റാ പദ്ധതിയിലേക്ക് രണ്ടുദിർഹം സംഭാവന നൽകാം. ഇത് നിർധന വിദ്യാർഥികൾക്ക് കൈമാറും.

അബുദാബി ഖാലിദിയ മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ അബുദാബി യൂണിവേഴ്സിറ്റി ചാൻസലർ പ്രഫ. വഖാർ അഹമ്മദ്, എമിറേറ്റ്സ് റെഡ് ക്രസന്റ് ഡപ്യൂട്ടി ജനറൽ സെക്രട്ടറി മുഹമ്മ യൂസഫ് അൽ ഫാഹിം, ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

കിറ്റുകൾ രണ്ടുതരം

അവശ്യസാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ റമസാൻ കിറ്റ് പദ്ധതി നടപ്പാക്കുന്നത്. അവശ്യസാധനങ്ങൾ അടങ്ങിയ 85 ദിർഹത്തിന്റെയും 125 ദിർഹത്തിന്റെയും കിറ്റുകളാണ് ലഭ്യമാക്കുക.  ലുലു ഹൈപ്പർ -സൂപ്പർമാർക്കറ്റുകളിൽ നിന്നു നേരിട്ടോ ഓൺലൈനായോ കിറ്റ‌് വാങ്ങാം. ഗാർഹിക, ഭക്ഷ്യ ഉൽപന്നങ്ങൾ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷ്റഫ് അലി പറഞ്ഞു. ഇളവുകൾക്കായി 40 ലക്ഷം ദിർഹമാണ് വകയിരുത്തിയത്. മുപ്പതിനായിരത്തിലേറെ ഉൽപന്നങ്ങൾ ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All