• Home
  • News
  • ബഹ്റൈനിലേക്ക് വരുന്ന വാക്സിൻ എടുത്ത യാത്രക്കാരെ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമില്ല

ബഹ്റൈനിലേക്ക് വരുന്ന വാക്സിൻ എടുത്ത യാത്രക്കാരെ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമില്ല

മനാമ: പുതിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈനില്‍ പുതിയ നിബന്ധനകള്‍ ഈദുല്‍ ഫിത്തര്‍ മുതല്‍ നിലവില്‍ വരുന്നതാണ്. കോവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടീം ആണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇത് പ്രകാരം ഈദ് ദിനം മുതല്‍ ബഹ്‌റൈനിലേക്ക് വരുന്ന, വാക്‌സിന്‍ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ച യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ടതില്ല. കോവിഡ് മുക്തരായവര്‍ക്കും ടെസ്റ്റില്‍ നിന്ന് ഇളവ് നല്‍കും. ഈ യാത്രക്കാര്‍ തങ്ങളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ‘ബി അവെയര്‍’ മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ഹാജരാക്കണം.

അതോടൊപ്പം ഈദ് മുതല്‍ റസ്റ്റോറന്റുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കുവാനുള്ള അനുവാദം കോവിഡ് വാക്‌സിന്‍ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍ക്കും കോവിഡില്‍ നിന്ന് വിമുക്തരായവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തും. ഈ വിഭാഗത്തിലെ രക്ഷിതാക്കള്‍ക്കൊപ്പം വരുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും. ഇവരും ‘ബി അവെയര്‍’ആപ്പില്‍ ഇതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

അതേസമയം, സാമൂഹിക അകലം പാലിച്ചുകൊണ്ട് റസ്റ്റോറന്റുകളിലും കഫേകളിലും എല്ലാവര്‍ക്കും പുറത്ത് ഭക്ഷണം നല്‍കാവുന്നതാണ്. ഔട്ട്‌ഡോര്‍ ജിംനേഷ്യം, കളി മൈതാനങ്ങള്‍, ഔട്ട്‌ഡോര്‍ നീന്തല്‍ക്കുളങ്ങള്‍, ഔട്ട്‌ഡോര്‍ വിനോദ ശാലകള്‍, ഔട്ട്‌ഡോര്‍ സിനിമാ ഹാളുകള്‍ എന്നിവക്കും ഇത് ബാധകമാണ്. കൂടാതെ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് ഹാളുകള്‍, ഇന്‍ഡോര്‍ നീന്തല്‍ക്കുളങ്ങള്‍, സിനിമാ ഹാളുകള്‍, ഇന്‍ഡോര്‍ ജിംനേഷ്യങ്ങള്‍, സ്പാ, ഇന്‍ഡോര്‍ വിനോദ ശാലകള്‍, പൊതുപരിപാടികള്‍ നടക്കുന്ന ഹാളുകള്‍, കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം എന്നിവക്കും നിബന്ധനകള്‍ ബാധകമാണ്. തീരുമാനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസ്യതമായി പുനഃപരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും അധിക്യതര്‍ അറിയിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All