• Home
  • News
  • കുവൈത്തിലെ തൊഴിലാളികൾക്ക് നിയമോപദേശം ലഭ്യമാക്കാൻ സംവിധാനം

കുവൈത്തിലെ തൊഴിലാളികൾക്ക് നിയമോപദേശം ലഭ്യമാക്കാൻ സംവിധാനം

കുവൈത്ത് സിറ്റി : കുവൈത്തിൽ തൊഴിലെടുക്കുന്ന വിദേശികൾക്ക് നിയമോപദേശം ലഭ്യമാക്കാൻ സംവിധാനം വരുന്നു. കുവൈത്ത് മനുഷ്യാവകാശ സമിതിയും യു‌എസ്-മിഡിൽ ഈസ്റ്റ് പാർട്ണഷിപ് ഇനീഷ്യേറ്റീവും (എം‌ഇ‌പി‌‌ഐ) തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരം വിദേശതൊഴിലാളികൾക്ക് അവകാശങ്ങളെക്കുറിച്ച് അറിയാൻ ഹോട്‌ലൈനിൽ വിളിക്കാം. നമ്പർ: 22215150.

കുവൈത്ത് തൊഴിൽ നിയമം, ഗാർഹികതൊഴിലാളി നിയമം എന്നിവ പ്രകാരം ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച അറിയാൻ ഈ നമ്പറിൽ വിളിക്കാം. ഹിന്ദി, ഉർദു, ഇംഗ്ലിഷ്, അറബിക്, ഫിലിപ്പീനി ഭാഷകളിൽ സേവനം ലഭ്യമാകുമെന്ന് മനുഷ്യാവകാശ സൊസൈറ്റി ചെയർമാൻ ഖാലിദ് അൽ ഹമീദി അറിയിച്ചു. 

നിയമപരമായ ഉപദേശങ്ങളും ലഭ്യമാകും. മെറിറ്റ് അടിസ്ഥാനമാക്കി ആവശ്യമെങ്കിൽ കേസുകൾ തൊഴിൽ കോടതിക്ക് കൈമാറും. 

നിയമജ്ഞർക്ക് നൽകേണ്ട സാമ്പത്തിക ബാധ്യത ഒഴിവാക്കിയാകും കേസുകൾ കൈമാറുക. കുടിയേറ്റ തൊഴിലാളികളിൽ കുവൈത്തിലെ നിയമവ്യവസ്ഥകൾ സംബന്ധിച്ച് അവബോധം വളർത്തുക എന്നതാണ് പദ്ധതിയുടെ പ്രധാനം ലക്ഷ്യമെന്ന് സൊസൈറ്റി സെക്രട്ടറി ജനറൽ ഹുസൈൻ അൽ ഉതൈബി പറഞ്ഞു.  മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കലും പദ്ധതിയുടെ ലക്ഷ്യമാണ്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All