കുവൈത്തിൽ ചെറുകിട സംരംഭങ്ങളിലെ സ്പോണ്സർഷിപ്പിൽ ഒരു വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് വിസ മാറ്റത്തിന് അനുമതി നൽകി
കുവൈത്ത് സിറ്റി : കുവൈത്തിൽ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ സ്പോൺസർഷിപ്പിൽ ഒരു വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് മറ്റൊരു സ്പോണ്സർഷിപ്പിലേക്ക് താമസ രേഖ മാറ്റാൻ അനുമതി നൽകിയതായി വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല സൽമാൻ ഉത്തരവ് പുറപ്പെടുവിച്ചു ഇതിനായി നിലവിലെ സ്പോൺസറുടെ അനുമതി ആവശ്യമാണ് കൂടാതെ ഇത്തരം തൊഴിലാളികളുമായി ബന്ധപ്പെട്ട് 2016 ലെ മന്ത്രി സഭാ പ്രമേയത്തിലെ നിയന്ത്രണങ്ങളും ബാധകമായിരിക്കും .ഈ വിഭാഗം തൊഴിലാളികൾക്ക് നേരത്തെ വുവസ്ഥകൾക്ക് വിധേയമായി മൂന്ന് വർഷത്തിന് ശേഷം ഇതേ വിഭാഗത്തിലുള്ള മറ്റൊരു സ്പോൺസർ ഷിപ്പിലേക്ക് വിസ മാറ്റം അനുവദിച്ചിരുന്നു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.