• Home
  • News
  • ഉംറ: വ്യാജ പെർമിറ്റുകൾക്കെതിരെ നടപടിയെടുക്കും

ഉംറ: വ്യാജ പെർമിറ്റുകൾക്കെതിരെ നടപടിയെടുക്കും

മക്ക ∙ മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ വഴി നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഉംറ നിർവഹിക്കുന്നതിന് അനധികൃതമായും അനുമതിയില്ലാതെയും തീർഥാടകർ എത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഹജ്-ഉംറ സഹമന്ത്രി ആദിൽ ഫത്താഹ് ബിൻ സുലൈമാൻ മഷാത്ത് പറഞ്ഞു. വ്യാജ പെർമിറ്റുമായി എത്തുന്നവർക്കെതിരെയും നിയമം ലംഘിക്കുന്നവർക്കെതിരെയും കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇത് കണ്ടെത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ഉടൻ ഏകോപനം നടത്തും. മന്ത്രാലയം സംവിധാനിച്ച ആപ്ലിക്കേഷനിൽ നിന്ന് ശരിയായ രീതിയിൽ പെർമിറ്റ് നേടുവാനും അനൗദ്യോഗിക സ്ഥാപനങ്ങളെ ഒഴിവാക്കാനും തീർഥാടകരോട് അദ്ദേഹം അഭ്യർഥിച്ചു. 

മന്ത്രാലയം സംവിധാനിച്ച  ഗതാഗത സൗകര്യം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഉപയോഗിക്കുന്നതും നിരീക്ഷിക്കും. തീർഥാടകരുടെ സുരക്ഷയും ആരാധനാ കർമങ്ങളിൽ എളുപ്പവും പരിഗണിച്ചാണ് ഇഅതമർനാ ആപ്ലികേഷൻ വഴി മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയത്. മുൻകരുതലുകളോടുള്ള എല്ലാതരം  അലസതയും ദൈനംദിന കേസുകളുടെ എണ്ണത്തിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All