• Home
  • News
  • സൗ​ദി​യിൽ വി​ദേ​ശ നി​ക്ഷേ​പ ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ച്ച​തി​ൽ റെ​ക്കോ​ഡ് വ​ർ​ധ​ന

സൗ​ദി​യിൽ വി​ദേ​ശ നി​ക്ഷേ​പ ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ച്ച​തി​ൽ റെ​ക്കോ​ഡ് വ​ർ​ധ​ന

ജു​ബൈ​ൽ: സൗ​ദി​യി​ൽ വി​ദേ​ശ നി​ക്ഷേ​പ ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ച്ച​തി​ൽ റെ​ക്കോ​ഡ് വ​ർ​ധ​ന. 2020 നാ​ലാം പാ​ദ​ത്തി​ൽ 466 വി​ദേ​ശ നി​ക്ഷേ​പ ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ച്ച​താ​യി സൗ​ദി അ​റേ​ബ്യ​യി​ലെ നി​ക്ഷേ​പ മ​ന്ത്രാ​ല​യം (എം.​ഐ.​എ​സ്.​എ) അ​റി​യി​ച്ചു. മു​ൻ പാ​ദ​ത്തെ അ​പേ​ക്ഷി​ച്ച് 52 ശ​ത​മാ​നം വ​ർ​ധ​ന​യും 2019ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 60 ശ​ത​മാ​നം വ​ർ​ധ​ന​യു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 
2020ലെ ​കോ​വി​ഡ് പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ദി സ​മ്പ​ദ്‌​വ്യ​വ​സ്ഥ അ​തിന്റെ പ്ര​തി​രോ​ധം നി​ല​നി​ർ​ത്തു​ക​യും പ്ര​തി​സ​ന്ധി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യും ചെ​യ്തു. വ​ർ​ഷ​ത്തിന്റെ ര​ണ്ടാം പ​കു​തി​യി​ൽ വ​ള​ർ​ച്ച ക്ര​മേ​ണ വ​ർ​ധി​ക്കാ​ൻ തു​ട​ങ്ങി. ഡി​സം​ബ​റി​ൽ മാ​ത്രം 189 ലൈ​സ​ൻ​സു​ക​ൾ വി​ത​ര​ണം ചെ​യ്തു. 2020ലെ ​നാ​ലാം പാ​ദ​ത്തി​ൽ സൗ​ദി നി​ക്ഷേ​പ​ത്തി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​യും പ​രി​ഷ്കാ​ര​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച് എം.​ഐ.​എ​സ്.​എ പു​റ​ത്തി​റ​ക്കി​യ വി​ൻ​റ​ർ 2021 ഇ​ൻ‌​വെ​സ്​​റ്റ്മെൻറ് ഹൈ​ലൈ​റ്റ്സ് റി​പ്പോ​ർ​ട്ടി​ലാ​ണ് പു​തി​യ വി​വ​ര​ങ്ങ​ളു​ള്ള​ത്.
സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ലോ​ക്​​ഡൗ​ണി​ൽ ഇ​ള​വ് വ​രു​ത്തു​ന്ന​തി​നും രാ​ജ്യം തീ​രു​മാ​നി​ച്ച​തോ​ടെ ജൂ​ണി​ൽ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ത്തി​ൽ (എ​ഫ്.​ഡി.​ഐ) വ​ർ​ധ​ന​യു​ണ്ടാ​യി. 2020ൽ ​ആ​കെ 1278 പു​തി​യ വി​ദേ​ശ ക​മ്പ​നി​ക​ൾ ലൈ​സ​ൻ​സ് ക​ര​സ്ഥ​മാ​ക്കി. വ്യ​വ​സാ​യി​ക, ഉ​ൽ​പാ​ദ​നം, ലോ​ജി​സ്​​റ്റി​ക്സ്, റീ​ട്ടെ​യി​ൽ, ഇ-​കോ​മേ​ഴ്‌​സ്, ഐ.​സി.​ടി എ​ന്നി​വ​യാ​ണ് 2020ലെ ​നാ​ലാം പാ​ദ​ത്തി​ൽ എ​ഫ്.​ഡി.​ഐ​യെ ആ​ക​ർ​ഷി​ച്ച പ്ര​മു​ഖ വ്യ​വ​സാ​യ​ങ്ങ​ൾ. 

പൊ​തു നി​ക്ഷേ​പ ഫ​ണ്ട്, വ​ലി​യ ക​മ്പ​നി​ക​ളു​ടെ നി​ക്ഷേ​പ പ​ദ്ധ​തി, സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കും സു​സ്ഥി​ര​ത​ക്കും സ​ഹാ​യ​ക​മാ​യ മ​റ്റു പ​ദ്ധ​തി​ക​ൾ എ​ന്നി​ങ്ങ​നെ നി​ര​വ​ധി സം​രം​ഭ​ങ്ങ​ളും പ​ദ്ധ​തി​ക​ളും സൗ​ദി ആ​രം​ഭി​ച്ചു. എ​ണ്ണ​യി​ത​ര മേ​ഖ​ല​ക​ളു​ടെ വ​ള​ർ​ച്ച​ക്ക്​ ആ​ക്കം​കൂ​ട്ടു​ന്നു​ണ്ടെ​ന്നും ഡി​ജി​റ്റൈ​സേ​ഷ​ൻ, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെൻറ്​ തു​ട​ങ്ങി​യ വി​ഷ​ൻ 2030 പോ​ളി​സി​ക​ൾ ക്രി​യാ​ത്മ​ക​വും സ്പ​ഷ്​​ട​വു​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​ണ്ടെ​ന്നും ഈ ​ത്രൈ​മാ​സ ഫ​ല​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. ദീ​ർ​ഘ​കാ​ല സൗ​ദി നി​ക്ഷേ​പ​ക​ർ​ക്ക് അ​മേ​രി​ക്ക, ഇം​ഗ്ല​ണ്ട്, ഈ​ജി​പ്ത്, ഇ​ന്ത്യ, എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ആ​ഗോ​ള വി​പ​ണി വൈ​വി​ധ്യ​മാ​ർ​ന്ന മേ​ഖ​ല​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നു.  
 2030ഓ​ടെ യ​ഥാ​ക്ര​മം 12 ശ​ത​മാ​ന​വും 13 ശ​ത​മാ​ന​വും വ​ള​ർ​ച്ച​നി​ര​ക്ക് കൈ​വ​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ-​കോ​മേ​ഴ്‌​സ്, വ്യ​വ​സാ​യം തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ സൗ​ദി ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്നു​ണ്ട്. ട്രാ​ക്​​ഷ​ൻ നേ​ടു​ന്ന മ​റ്റു ഡി​ജി​റ്റ​ൽ വ്യ​വ​സാ​യ​ങ്ങ​ളി​ൽ ക്ലൗ​ഡ് ക​മ്പ്യൂ​ട്ടി​ങ്​ ഉ​ൾ​പ്പെ​ടു​ന്നു. ആ​ഭ്യ​ന്ത​ര ക്ലൗ​ഡ് സേ​വ​ന നി​ക്ഷേ​പം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ആ​ഗോ​ള ഭീ​മ​ന്മാ​രാ​യ അ​ലി​ബാ​ബ ക്ലൗ​ഡും ഗൂ​ഗ്​​ൾ ക്ലൗ​ഡും അ​ടു​ത്തി​ടെ സൗ​ദി ക​മ്പ​നി​ക​ളാ​യ എ​സ്.​ടി.​സി ഗ്രൂ​പ്, അ​രാം​കോ എ​ന്നി​വ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.  

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All