42കാരിയില്‍ നിന്ന് കുടുംബത്തിലെ 20 പേര്‍ക്ക് കോവിഡ്
മനാമ : കോവിഡ് പോസിറ്റീവായ ബഹ്റൈനി യുവതിയില്‍ നിന്ന് കുടുംബത്തിലെ 20 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 42കാരിയായ യുവതിയില്‍ നിന്നാണ് രോഗം ബാധിച്ചത്. മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള കാലയളവിലെ സമ്പര്‍ക്ക പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. യുവതിയുടെ മാതാവ്, സഹോദരങ്ങള്‍, ബന്ധുക്കള്‍ എന്നിങ്ങനെ നാല് വീടുകളില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കാണ് രോഗം പകര്‍ന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.