ചികിത്സയിലായിരുന്ന വടകര സ്വദേശി നിര്യാതനായി
മനാമ: ചികിത്സയിലായിരുന്ന കോഴിക്കോട് വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി. മയ്യന്നൂർ മഹമൂദിെൻറ മകൻ മുബാറക് മൊട്ടൻതറമൽ (42) ആണ് മരിച്ചത്.
തലകറങ്ങി വീണ് അബോധാവസ്ഥയിൽ ആയതിനെത്തുടർന്ന് ഒരാഴ്ചയായി സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
മാതാവ്: മാമി. ഭാര്യ: സൗദ. മക്കൾ: മിൻഹ ഫാത്തിമ, സിയ ഫാത്തിമ, മെഹസാ മെഹറിൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ട്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.