• Home
  • News
  • ബഹ്‌റൈനിൽ ട്രക്ക് മാനേജ്‌മെന്റ് സംവിധാനം വരുന്നു

ബഹ്‌റൈനിൽ ട്രക്ക് മാനേജ്‌മെന്റ് സംവിധാനം വരുന്നു

ബഹ്‌റൈന്‍:  ട്രക്ക് മാനേജ്‌മെന്റ് സംവിധാനം കൊണ്ടുവാരന്‍ ഒരുങ്ങി ബഹ്‌റൈന്‍. ട്രക്കുകളുടെ തിരക്ക് കുറക്കാന്‍ വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.  കിങ് ഫഹദ് കോസ്വേ പബ്ലിക് കോര്‍പറേഷനും സൗദി ഇലക്ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ കമ്പനിയും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പു വെച്ചു. 

'ഫസാഹ്' പ്ലാറ്റ്‌ഫോമില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് ട്രക്ക് നീക്കം സുഗമമാക്കാന്‍ ആണ് ട്രക്ക് മാനേജ്‌മെന്റിലൂടെ ലക്ഷ്യം വെക്കുന്നത്. ഇങ്ങനെ ആകുമ്പോള്‍ ഇറക്കുമതി, കയറ്റുമതി വ്യാപാരികള്‍ക്ക് സമയം ലാഭിക്കാം. പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലൂടെ തിരക്ക് കുറക്കാനും സാധിക്കും. സൗദിയില്‍ ഈ പദ്ധതി 2020 ജനുവരിയില്‍ തന്നെ ആരംഭിച്ചിരുന്നു.  മികച്ച ഫലമാണ് ഇതുവഴി ഉണ്ടായതെന്ന് കിങ് ഫഹദ് കോസ്‌വേ സി.ഇ.ഒ ഇമാദ് ഇബ്രാഹിം അല്‍ മുഹൈസിന്‍ പറഞ്ഞു. 

ട്രക്ക് നീക്കം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇതിലൂടെ സാധിച്ചു. സൗദിയില്‍ പദ്ധതി വിജയിച്ചത് കൊണ്ടാണ് ബഹ്‌റൈനില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ട്രക്കുകള്‍ കാത്തുകിടക്കുന്ന സമയം ഇതിലൂടെ ക്രമീകരിക്കാന്‍ സാധിക്കും. നാലു മണിക്കൂര്‍ എന്നുള്ളത്. 20 മിനുറ്റ് വരെ കുറക്കാന്‍ സാധിക്കും. ബഹ്‌റൈന്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All